സ്വർണ്ണത്തിൽ തീർത്ത വിമാനക്കൊട്ടാരം: വില 681 കോടി

സ്വന്തം ലേഖകൻ

ലണ്ടൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് ലോകത്തിലെ സമ്പന്നൻമാരിൽ വലിയവന്മാരിൽ ഒരാൾ തന്നെയാണ്. ഈ ട്രമ്പിന്റെ ജീവിത രീതികൾ ഏറ്റവും ഉയർന്ന നിലയിലുള്ളതു തന്നെയുമാണ് പ്രസിഡന്റ് പദവി ഒന്നും അദ്ദേഹത്തിന്റെ സമ്പത്തിനു മുന്നിൽ ഒന്നുമല്ല എന്നതാണ് സ്ഥിതി. ഏകദേശം 3.7 ലക്ഷം കോടി ഡോളറിന്റെ ആസ്തിയാണ് നിലവിൽ കക്ഷിക്ക്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

gold
പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാലം മുതൽ ട്രംപ് വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന ആളാണ്. അദ്ദേഹത്തിന്റെ വീടും, വാഹനങ്ങളും എല്ലാം എന്നും സാധാരണക്കാർക്ക് കൌതുകമാണ്. എന്നാൽ അക്കൂട്ടത്തിൽ ഏറ്റവം ആഡംബരം നിറഞ്ഞത് അദ്ദേഹത്തിന്റെ പറക്കുന്ന സ്വർണ്ണകൊട്ടാരം എന്ന വിശേഷണം ഉള്ള വിമാനമാണ്.

ലോകത്തിൽ ഏറ്റവും വിലപിടിപ്പുള്ള എട്ടാമത്തെ പ്രൈവറ്റ് ജെറ്റാണ് ട്രംപ് സ്വന്തമാക്കിയിട്ടുള്ളത്. അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനത്തെ അനുസ്മരിപ്പിക്കുന്ന തരത്തിൽ ട്രംപ് ഫോഴ്സ് വൺ എന്നാണ് വിമാനത്തിന്റെ പേര്.

gold1

ഇതിൽ ട്രംപിന്റെ സ്വകാര്യ മുറിയും  റൂമിലെ പൈപ്പുകളും വാഷ്ബെയ്സിനുമെല്ലാം സ്വർണ്ണം കൊണ്ട് നിർമ്മിച്ചവയാണ്.കിടപ്പുമുറി, ഡൈനിങ് റൂം, ഗസ്റ്റ് റൂം, ഓഫീസ് റൂം എന്നിവയുണ്ട് ഈ വിമാനത്തിൽ. 4 കാരറ്റ് സ്വണ്ണം പൂശിയ സീറ്റ് ബെൽറ്റുകളാണ് വിമാനത്തിൽ. കൂടാതെ സിനിമ കാണുന്നതിനായി 1000 സിനിമകൾ വരെ സ്റ്റോർ ചെയ്യാവുന്ന എന്റർടെൻമെന്റ് സിസ്റ്റവും 57 ഇഞ്ച് സ്‌ക്രീനുമുണ്ട്. ഹോളിവുഡിലെ തിയേറ്ററുകളെപ്പോലും കടത്തി വെട്ടുന്ന സൗണ്ട് സിസ്റ്റവും.

1991 ൽ മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ പോൾ അലൻ ഈ വിമാനം നിർമ്മിക്കുന്നത്. 2011 ട്രംപ് അലനിൽ നിന്ന് വിമാനം വാങ്ങി സ്വന്തം താൽപര്യ പ്രകാരം മോഡിഫൈ ചെയ്യുകയായിരുന്നു. ഏകദേശം 100 ദശലക്ഷം ഡോളർ (ഏകദേശം 681 കോടി) മുടക്കിയാണ് ട്രംപ് വിമാനം നിർമിച്ചിരിക്കുന്നത്. 224 പേർക്ക് യാത്ര ചെയ്യാവുന്ന ബോയിങ് 757200 എന്ന വിമാനമാണ് ട്രംപ് സ്വന്തം ആവശ്യത്തിനായി മോഡിഫൈ ചെയ്തത്. റോൾസ് റോയ്സ് എൻജിൻ ഘടിപ്പിച്ചിരിക്കുന്ന ഈ വിമാനം ലോകത്തിലെ ഏറ്റവും വേഗതയേറിയ പാസഞ്ചർ വിമാനങ്ങളിലൊന്നാണ്. മണിക്കൂറിൽ 500 മൈലാണ് പരമാവധി വേഗത. 43 പേർക്കാണ് ട്രംപ് ഫോഴ്സ് വണ്ണിൽ സഞ്ചരിക്കാൻ സാധിക്കുക.

Top