പ്രമുഖ ജ്വല്ലറി ഉടമ ദുബായിയില്‍ സ്വര്‍ണവുമായി മുങ്ങി; പരസ്യത്തില്‍ അഭിനയിക്കുന്ന മലയാളിയായ ഉടമയെന്നു സംശയം

ദുബയ്: മാധ്യമങ്ങളിലൂടെ സ്വന്തം ശബ്ദം നല്‍കി പരസ്യം നല്‍കിയിരുന്ന മലയാളി ജ്വല്ലറി ഉടമ മുങ്ങി. ഇന്ത്യയിലും വിവിധ ഗള്‍ഫ് രാജ്യങ്ങളിലുമായി നിരവധി സ്ഥാപനങ്ങളുള്ള തൃശ്ശൂര്‍ സ്വദേശിയാണ് മുങ്ങിയത്. യു.എ.ഇ.യിലെ വിവിധ ബാങ്കുകള്‍ക്കായി വന്‍ തുകയാണ് ഇദ്ദേഹം നല്‍കാനുള്ളത്. വിവിധ ബ്രാഞ്ചുകളിലുള്ള സ്വര്‍ണ്ണം ആഴ്ചകള്‍ക്ക് മുമ്പെ ഇദ്ദേഹം പിന്‍വലിച്ചിരുന്നു. സ്റ്റോക്കെടുക്കാനാണന്നു പറഞ്ഞായിരുന്നു സ്വര്‍ണ്ണം മാറ്റിയിരുന്നത്. ബ്രാഞ്ചുകളില്‍ ജീവനക്കാര്‍ ഉണ്ടായിരിന്നെങ്കിലും സ്വര്‍ണ്ണം വില്‍ക്കാതെ ഓര്‍ഡര്‍ സ്വീകരിച്ച് ആഭരണം ഉണ്ടാക്കുക മാത്രമാണ് ചെയ്തിരുന്നത്. 550 ദശലക്ഷം ദിര്‍ഹം ആസ്ഥിയുള്ള ഈ ജ്വല്ലറി ഗ്രൂപ്പ് 15 ബാങ്കുകള്‍ക്കാണ് പണം നല്‍കാനുള്ളത്. വിവിധ ബാങ്കുകള്‍ സാമ്പത്തിക കുറ്റത്തിന് ഈ സ്ഥാപനത്തിനെതിരെ സെന്ററല്‍ ബാങ്കിനെതിരെ പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ്. ദുബയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ബാങ്കായ ബാങ്ക് ഓഫ് ബറോഡക്ക് മാത്രം 79 ദശലക്ഷം ദിര്‍ഹം ഈ ജ്വല്ലറി സ്ഥാപനം നല്‍കാനുണ്ട്. അതേ സമയം തങ്ങള്‍ക്ക് കൃത്യമായി ശമ്പളം ലഭിക്കുന്നുണെ്ടന്ന് ജ്വല്ലറി ജീവനക്കാര്‍ പറഞ്ഞു. ഇയാള്‍ ഒരു മലയാള സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

Top