അര കിലോയിലധികം സ്വർണ്ണം ധരിച്ച് കുൽഫി ഫലൂദ കച്ചവടക്കാരൻ ; സമൂഹമാധ്യമങ്ങളിൽ വൈറലായി ‘ഗോൾഡ് മാൻ കുൽഫി വാല ‘

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ശരീരത്തിൽ നിറയെ സ്വർണ്ണാഭരണങ്ങൾ ധരിച്ച് കുൽഫി ഫലൂദ വിൽപ്പന നടത്തുന്ന കച്ചവടക്കാരന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇൻഡോർ ആസ്ഥാനമായി കുൽഫി വിൽപന നടത്തുന്ന നട്വർ നേമയാണ് ഈ പണക്കാരനായ കുൽഫി ഫലൂജ വിൽപനക്കാരൻ. ഇൻഡോറിലെ പ്രധാന സ്വർണ വ്യാപാര മാർക്കറ്റായ സർഫ ബസാർ പ്രദേശത്താണ് നേമയുടെ കട. കഴിഞ്ഞ 45 വർഷമായി നേമ ഇവിടെ ബിസിനസ് ചെയ്തുവരികെയാണ്.

നിറയെ സ്വർണാഭരണങ്ങൾ ധരിക്കുന്നതുകൊണ്ട് തന്നെ ഗോൾഡ് മാൻ കുൽഫി വാല എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. വ്യത്യസ്തനായ വിൽപ്പനക്കാരനെ കാണാൻ നിരവധി പേരാണ് ഇവിടെയെത്തുന്നത്.

സോഷ്യൽ മീഡിയയിൽ ‘ഫുഡി അവതാർ’ എന്നറിയപ്പെടുന്ന ഫുഡ് ബ്ലോഗർ അമർ സിരോഹിയാണ് വീഡിയോ പങ്കുവച്ചത്. ഒരാഴ്ചയ്ക്കുള്ളിൽ, വീഡിയോ 32 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടുകഴിഞ്ഞിരിക്കുന്നത്.

ചാനലിലെ ടോപ് ട്രെൻഡിങ് വീഡിയോകളിൽ ഒന്നായി മാറി.കുൽഫി എങ്ങിനെയാണ് ഉണ്ടാക്കുന്നതെന്നുള്ള വീഡിയോയും ഇതോടൊപ്പമുണ്ട്. കേസർ, ബദാം, മാമ്ബഴം, സീതാഫാൽ, കാജു, കേവ്ര തുടങ്ങി വ്യത്യസ്തമായ കുൽഫികൾ കടയിൽ ലഭ്യമാണ്.

Top