കൊച്ചി: സംസ്ഥാനത്ത് ഇന്ന് പവന് 400 രൂപയായി സ്വര്‍ണ വില ഉയര്‍ന്നു. ഇതോടെ സ്വര്‍ണം പവന് 37,040 രൂപയായി. സ്വര്‍ണം ഗ്രാമിന് 50 രൂപ ഉയര്‍ന്ന് 4,630 രൂപയിലും എത്തിയിരുന്നു. കഴിഞ്ഞ ദിവസം സ്വര്‍ണവിലയെ ചൊല്ലി സംസ്ഥാനത്തെ ചില ജ്വലറികളില്‍ തര്‍ക്കമുണ്ടായിരുന്നു.
ഇതിനേത്തുടര്‍ന്ന് ചില ജ്വലറികളില്‍ സ്വര്‍ണത്തിന് വില കുറച്ചിരുന്നു. ബുധനാഴ്ച്ച 1,040 രൂപയോളം കുറവിലാണ് വ്യാപാരം നടത്തിയത്. ഫെബ്രുവരി 15 ദിവസത്തിനിടെ സ്വര്‍ണത്തിന് 1,520 രൂപ വര്‍ധിച്ചിരുന്നു. ഇക്കാലയളവില്‍ ഗ്രാമിന് 190 രൂപയാണ് വര്‍ധിച്ചിത്.
ഫെബ്രുവരി ഒന്ന്, രണ്ടു തീയതികളിലെ 35,920 രൂപയാണ് മാസത്തെ താഴ്ന്ന നിരക്ക്. ഈ മാസം 10-ാം തീയതി 200 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന് 36,640 രൂപയില്‍ എത്തിയിരുന്നു. രാജ്യാന്തര വിപണിയിലേയും ഡല്‍ഹി ബുള്ളിയന്‍ വിപണിയിലേയും വിലമാറ്റങ്ങളാണു പ്രാദേശിക ആഭര വിപണികളില്‍ പ്രതിഫലിക്കുന്നത്.