സംസ്ഥാനത്ത് സ്വർണ്ണവിലയിൽ കുറവ് ;ഇന്ന് മാത്രം കുറഞ്ഞത് പവന് 280 രൂപ

സ്വന്തം ലേഖകൻ

കൊച്ചി : സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഇന്ന് മാത്രം പവന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണ്ണം പവന് 35,640 രൂപയായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്വർണ്ണം ഗ്രാമിന്റെ വില 4490 രൂപയിൽനിന്ന് 4455 രൂപയായി താഴ്ന്നു. രണ്ടുദിവസത്തിനുള്ളിൽ പവന്റെ വിലയിൽ 580 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.ആഗോള തലത്തിൽ ഓഹരി സൂചികകൾ കുതിച്ചതോടെ സ്‌പോട് ഗോൾഡ് വിലയിൽ കുറവുണ്ടായി.

ട്രോയ് ഔൺസിന് 1,801.82 ഡോളറിലാണ് വ്യാപാരം നടന്നത്.കഴിഞ്ഞദിവസം ആഴ്ചയിലെ താഴ്ന്ന നിലവാരമായ 1,793.59ലേയ്ക്ക് വിലയിടിയുകയും ചെയ്തിരുന്നു.

തുടർച്ചയായി അഞ്ചാമത്തെ ദിവസവും രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ വിലകുറഞ്ഞിട്ടുണ്ട്.പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ ഫ്യൂച്ചേഴ്‌സ് വില 47,478 രൂപയിലേക്കാണ് താഴ്ന്നത്. വെള്ളിയുടെ വിലയിലും സമാനമായ ഇടിവുണ്ടായിട്ടുണ്ട്.

Top