സ്വര്‍ണവില വീണ്ടും കുറഞ്ഞു: പവന് 20,000ത്തില്‍ താഴെ

കൊച്ചി: സ്വര്‍ണത്തിന് വില കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 19,920 രൂപയാണ് ഇന്നത്തെ വില. ഗ്രാം സ്വര്‍ണത്തിന് 2490 രൂപയിലാണ് ഇന്ന് വിപണി നടക്കുന്നത്. 20 രൂപയാണ് ഗ്രാം സ്വര്‍ണത്തിന് കുറഞ്ഞത്. കഴിഞ്ഞ നാല് ദിവസങ്ങളിലായി സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. കഴിഞ്ഞ നാല് ദിവസങ്ങളിലും ഈ മാസം ആദ്യത്തിലും രേഖപ്പെടുത്തിയ 20,080 ആണ് ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും വലിയ വില.

Top