സ്വര്‍ണ കള്ളക്കടത്തിനിടെ നെടുബാശ്ശേരിയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പിടിയില്‍

കൊച്ചി: നെടുബാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണകടത്തിനിടെ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ പിടിയില്‍. മൂന്ന് കിലോ സ്വര്‍ണം വിമാനത്താവളത്തില്‍ വച്ച് യാത്രക്കാരനില്‍ നിന്ന് വാങ്ങുന്നതിനിടെയണ് ഇയാളെ ഡി ആര്‍ ഐ പിടികൂടിയത്. ഹവീല്‍ദാര്‍ സുനില്‍ ഫ്രാന്‍സിസാണ് പിടിയിലായത്.

അതേ സമയം ഇയാളെ കുറച്ചുകാലമായി നിരിക്ഷിച്ചുവരികയായിരുന്നുവെന്ന് കസ്റ്റംസ് പറഞ്ഞു. കേരളത്തിലെ സ്വര്‍ണകടത്തിലെ പ്രധാന കേന്ദ്രമായി നെടുബാശ്ശേരി മാറിയട്ട് നാളെറെയായി. നിരവധി തവണ സ്ത്രീകളുടെ ടോയ്‌ലറ്റില്‍ ഉള്‍പ്പെടെ കിലോകണക്കിന് സ്വര്‍ണം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. എയര്‍പോര്‍ട്ടിനുള്ളിലെ നിരവധിപേര്‍ക്ക് സ്വര്‍ണകടത്തുമായി ബന്ധമുണ്ടെന്നാണ് വിവരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top