സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ സ്വാമി …അറിയപ്പെടുന്നതും ഗോള്‍ഡന്‍ സ്വാമി’നാലു കോടിയുടെ സ്വര്‍ണം അണിഞ്ഞ
ഗോള്‍ഡന്‍ സ്വാമി. ആ സ്വര്‍ണത്തിനും സ്വാമിജിക്കും സുരക്ഷയ്ക്കായി നല്കിയിരിക്കുന്നത് 25 പോലവീസുകാരെയും. എന്ന്.. ആളുകള്‍ വെറുതെ കളിയാക്കി വിളിക്കുന്നതല്ല. സ്വാമിജി സ്വയം വിശേഷിപ്പിക്കുന്നതാണിങ്ങണെ ഡല്‍ഹിയില്‍ നിന്നുള്ള ഈ സൂപ്പര്‍ സ്വാമിജി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. നാലു കോടി രൂപയിലധികം വിലപിടിപ്പുള്ള സ്വര്‍ണമാണ് സ്വാമിജിയുടെ ദേഹത്തുള്ളത്. സുധീര്‍കുമാര്‍ മാക്കാദ് എന്നാണ് ഈ സ്വാമിജിയുടെ പേര്. ഡല്‍ഹിയിലെ വലിയ ഗാര്‍മെന്റ്‌സ് ബിസിനസുകാരനായിരുന്നു പൂര്‍വാശ്രമത്തില്‍ സുധീര്‍കുമാര്‍. ബിസിനസും കാര്യങ്ങളുമായി അടിച്ചുപൊളിച്ചു താമസിക്കുന്നതിനിടെയാണ് ഒരുദിവസം സ്വാമിജി മനസിലാക്കുന്നത് താന്‍ വളരെയധികം പാപം ചെയ്തിട്ടുണ്ട്. ഇനി ഇങ്ങനെ ജീവിച്ചാല്‍ പോരാ. അതോടെ ഭക്തി മാര്‍ഗത്തിലായി പിന്നീടുള്ള യാത്ര.
ഓരോ വര്‍ഷവും 200ലേറെ പെണ്‍കുട്ടികളുടെ വിവാഹം, രോഗികള്‍ക്ക് സൗജന്യ ചികിത്സ…നിരവധി നന്മകള്‍ ചെയ്തിട്ടുണ്ടെന്നാണ് സ്വാമിജിയുടെ അവകാശവാദം. ഇപ്പോള്‍ 25 പോലീസുകാരുടെ അകമ്പടിയോടെയാണ് സ്വാമിജിയുടെ യാത്ര. സ്വര്‍ണമാലകളും കൈചെയിനുകളുമാണ് ബാബയുടെ ശേഖരത്തിലുള്ളത്. വജ്രക്കല്ലില്‍ പതിച്ച 27 ലക്ഷം വില മതിക്കുന്ന വാച്ചാണ് മറ്റൊരു ആകര്‍ഷണം. ബാബയെ അനുഗമിച്ച് ഇരുന്നൂറോളം അനുയായികളും തീര്‍ത്ഥാടനത്തിനുണ്ട്. യാത്രമധ്യേ മീററ്റിലെത്തിയ ബാബയെ കാണാന്‍ നിരവധി ഭക്തരാണ് എത്തിയത്. ബാബ ക്രൗഡ് പുള്ളര്‍ ആയതുകൊണ്ടാണ് ഇത്രയും സുരക്ഷ ഒരുക്കിയതെന്നാണ് ബാബയുടെ അനുയായി അനില്‍ അന്തില്‍ പറയുന്നത്.
സ്വര്‍ണഭ്രമത്തെക്കുറിച്ചുള്ള സ്വാമിജിയുടെ വാക്കുകള്‍ ഇങ്ങനെ- ചെറുപ്പത്തിലെ സ്വര്‍ണത്തോട് അടങ്ങാത്ത താല്പര്യമായിരുന്നു. സ്വ്ന്തമായി സമ്പാദിക്കാന്‍ തുടങ്ങിയതോടെ സ്വര്‍ണം വാങ്ങിച്ചുകൂട്ടി. അണിഞ്ഞിരിക്കുന്ന സ്വര്‍ണം വളരെ ചുരുങ്ങിയ അവസരങ്ങളില്‍ മാത്രമേ അഴിച്ചു വെക്കാറുള്ളൂ. ഇത്രയധികം സ്വര്‍ണം ധരിക്കുന്നത് ജീവന് ഭീഷണിയാണെന്ന് അറിയാം. എന്നാല്‍ സുരക്ഷയ്ക്ക് പോലീസുള്ളതിനാല്‍ തനിക്ക് ഭയമില്ലെന്ന് ബാബ വ്യക്തമാക്കുന്നു. സ്വന്തമായി സമ്പാദിച്ച പണംകൊണ്ട് ബാബ കുറേ ആഭരണങ്ങള്‍ വാങ്ങിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഭക്തകരുടെ സംഭാവനകൊണ്ടാണ് സ്വാമിജി ജീവിക്കുന്നതത്രേ.