ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള സ്വര്‍ണ്ണ വോഡ്ക മോഷണം പോയി; സിസിടിവിയില്‍ കള്ളന്‍ കുടുങ്ങിയെങ്കിലും രക്ഷപ്പെട്ടു  

 

ഡെന്‍മാര്‍ക്ക് :ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വോഡ്ക മോഷണം പോയി. ഡെന്‍മാര്‍ക്കിലെ കോപ്പന്‍ ഹാഗനിലെ ഒരു ആഡംബര ബാറില്‍ വെച്ചാണ് ഈ വോഡ്ക മോഷണം പോയത്. എട്ട് കോടി രൂപയ്ക്ക് മുകളിലാണ് ഇവയുടെ വിപണിയിലെ വില്‍പ്പന മൂല്യം. സ്വര്‍ണ്ണവും വെള്ളിയും ഉപയോഗിച്ചാണ് ഈ വോഡ്കയുടെ കുപ്പി നിര്‍മ്മിച്ചിരിക്കുന്നത്. കൂടാതെ ഒരു ഗരുഡന്റെ ആകൃതി ഉറപ്പിച്ച് വെച്ചിട്ടുള്ള അടപ്പില്‍ നിരവധി വജ്രങ്ങളും വെച്ചു പിടിപ്പിച്ചിട്ടുണ്ട്. റഷ്യയിലെ ഒരു മോട്ടോര്‍ കമ്പനിയുടെ ഉടമസ്ഥതയിലായിരുന്ന ഈ വോഡ്ക ആറു മാസങ്ങള്‍ക്ക് മുന്‍പാണ് ഡെന്‍മാര്‍ക്കിലെ ബാര്‍ ഉടമ വാടകയ്ക്ക് വാങ്ങിയത്. വില കൂടിയ മദ്യങ്ങള്‍ തന്റെ ബാറില്‍ പ്രദര്‍ശനത്തിനായി ശേഖരിച്ചു വെക്കുന്ന ഒരു ശീലം അദ്ദേഹത്തിനുണ്ടായിരുന്നു. കൂടാതെ ഒരു ടിവി ഷോയ്ക്കും ഇയാള്‍ ഈ മനോഹരമായ കുപ്പി പ്രദര്‍ശനത്തിനായി വാടകയ്ക്ക് നല്‍കിയിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ കള്ളന്‍ ബാറിനകത്ത് നിന്ന് സ്വര്‍ണ്ണ കുപ്പി എടുത്ത് കടന്ന്കളയുന്നത് വ്യക്തമാണെങ്കിലും പ്രതിയെ പിടികൂടാന്‍ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല.

Top