![](https://dailyindianherald.com/wp-content/uploads/2016/01/Gomathy_0_0.png)
മൂന്നാര്‍: പെമ്പിളൈ ഒരുമൈ നേതാവായിരുന്ന ഗോമതി അഗസ്റ്റിന് സി.പി.എം അംഗത്വം നല്‍കി. ഞായറാഴ്ച ഉച്ചക്ക് പാര്‍ട്ടി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രനാണ് അംഗത്വം കൈമാറിയത്. മൂന്നാര്‍ സമരത്തില്‍ പെമ്പിളൈ ഒരുമൈയുടെ സഹായിയായി പ്രവര്‍ത്തിക്കുകയും പിന്നീട് ലിസിയും ഗോമതിയും രണ്ടു തട്ടിലായപ്പോള്‍ ഗോമതിയുടെ പക്ഷത്ത് നില്‍ക്കുകയും ചെയ്ത മനോജ്, മണി എന്നിവര്‍ക്കും പാര്‍ട്ടി അംഗത്വം നല്‍കി. എസ്. രാജേന്ദ്രന്‍. കെ.വി. ശശി തുടങ്ങിയവര്‍ പങ്കെടുത്തു.ഗോമതി സി.പി.എമ്മിലേക്ക് ചേക്കേറിയതോടെ ബ്ളോക് പഞ്ചായത്ത് അംഗത്വം രാജിവെക്കണമെന്ന് പെമ്പിളൈ ഒരുമൈ പ്രസിഡന്‍റ് ലിസി സണ്ണിയും കൂട്ടരും ആവശ്യപ്പെട്ടിരുന്നു.
നേരത്തേ എ.ഐ.ടി.യു.സി അനുഭാവിയായിരുന്ന ഗോമതി പാര്‍ട്ടി പിന്തുണയില്‍ മത്സരിച്ചിരുന്നെങ്കിലും വിജയിക്കാനായിരുന്നില്ല. പെമ്പിളൈ ഒരുമൈ പിന്തുണയോടെയാണ് ഇത്തവണ വിജയിച്ചത്.