ന്യുഡല്‍ഹി: ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കായി ഇന്ത്യ വികസിപ്പിച്ചെടുത്ത ജിസാറ്റ് 9 ഉപഗ്രഹം ഇന്ന് വിക്ഷേപിക്കും. വൈകീട്ട് 4.57ന് ശ്രീഹരിക്കോട്ടയില സതീഷ് ധവാന്‍ ബഹിരാകാശ വിക്ഷേപണകേന്ദ്രത്തില്‍ നിന്നും ജിഎസ്എല്‍വി റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം.
വാര്‍ത്താ വിനിമയം, ടെലിവിഷന്‍ സംപ്രേഷണം, ഡിടിഎച്ച്, വിദ്യാഭ്യാസം, ടെലിമെഡിസിന്‍, ദുരന്ത നിവാരണം, തുടങ്ങിയവക്കെല്ലാം പ്രയോജനപ്പെടുന്ന ഉപഗ്രഹമാണ് ജിസാറ്റ്9. 2230 കിലോ ഭാരമുളള ഉപഗ്രഹത്തിന്റെ ആയുസ് 12 വര്‍ഷമാണ്. 2014 ല്‍ സാര്‍ക് ഉച്ചകോടിയില്‍ നടന്ന സാര്‍ക് ഉച്ചകോടിയിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ദക്ഷിണേഷ്യന്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തി ഉപഗ്രഹം വിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചത്. ആദ്യം സാര്‍ക് സാറ്റലൈറ്റ് എന്നായിരുന്നു ഈ ഉപഗ്രഹത്തിന്റെ പേരെങ്കിലും പാകിസ്താന്‍ പിന്മാറിയതോടെ സൗത്ത് ഏഷ്യന്‍ ഉപഗ്രഹം എന്ന് പേര് മാറ്റുകയായിരുന്നു.
ഉപഗ്രഹത്തില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ ശ്രീലങ്ക, ബംഗ്‌ളാദേശ്, നേപ്പാള്‍, ഭൂട്ടാന്‍, അഫ്ഗാനിസ്ഥാന്‍, മാലൈദ്വീപ് എന്നി രാജ്യങ്ങള്‍ക്ക് ഉപഗ്രഹഹത്തിന്റെ സേവനം ലഭിക്കും.
ഉപഗ്രഹ നിര്‍മ്മാണത്തിന്റെ മുഴുവന്‍ ചെലവും വഹിക്കുന്നത് ഇന്ത്യയാണ്. 253 കോടിരൂപയാണ് നിര്‍മ്മാണ ചെലവ്. 450 കോടി രൂപയാണ് വിക്ഷേപണത്തിന്റെ മൊത്തം ചെലവ്. ദക്ഷിണേഷ്യയിലെ മുഴുവന്‍ രാജ്യങ്ങളുമായുള്ള സഹകരണമാണ് ഇന്ത്യ ലക്ഷ്യം വക്കുന്നത്. ഈ രംഗത്ത് ചൈനയെ മറികടക്കുക എന്ന ലക്ഷ്യവും ഇന്ത്യക്കുണ്ട്.