ന്യുഡൽഹി :മോദിയുടെ രണ്ടാം സാമ്പത്തിക വിപ്ലവം ഇന്ന് മുതൽ. രാജ്യം (ജിഎസ്ടി)യിലേക്കു മാറുന്നു. പരോക്ഷനികുതികൾ ഒട്ടുമുക്കാലും യോജിപ്പിച്ചാണ് ജിഎസ്ടി വരുന്നത്. എങ്കിലും ഇറക്കുമതിച്ചുങ്കം (കസ്റ്റംസ് ഡ്യൂട്ടി) നിലനിൽക്കും.ജിഎസ്ടി അഥവാ ചരക്കുസേവന നികുതി നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണത്തിന്‍ കീഴിലെ രണ്ടാം സാമ്പത്തിക വിപ്ലവമാണ്.കള്ളപ്പണത്തിനും കണക്കില്‍പ്പെടാത്ത പണത്തിനുമെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച ഡിമോണിറ്റൈസേഷന്‍ അഥവാ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ റദ്ദാക്കലായിരുന്നു ആദ്യത്തേത്.
ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും നികുതി ഏകോപിപ്പിക്കുന്നു; ഉത്പാദനഘട്ടത്തിലും വില്പനഘട്ടത്തിലുമുള്ള നികുതികളും ഏകോപിപ്പിക്കുന്നു. ഇതുവരെ കേന്ദ്രത്തിന് അധികാരമില്ലാതിരുന്ന വില്പനയിന്മേൽ കേന്ദ്രം നികുതി പിരിക്കും. ഉത്പാദനത്തിലും സേവനങ്ങളിലും നികുതിക്ക് അധികാരമില്ലാതിരുന്ന സംസ്ഥാനങ്ങൾക്ക് ആ അധികാരം ലഭിക്കുന്നു.
ജിഎസ്ടിക്കു മുഖ്യമായി നാലു നിരക്കാണുള്ളതെങ്കിലും പ്രായോഗികമായി എട്ടു നിരക്കുകൾ ഉണ്ട്. ധാന്യങ്ങൾ, മത്സ്യം, മാംസം, ഉപ്പ്, പച്ചക്കറി, പാൽ, പഴം, മുട്ട, പ്രസാദം, ന്യൂസ്പേപ്പർ, പുസ്തകങ്ങൾ, കുപ്പിവള, പൊട്ട്, സിന്ദൂരം തുടങ്ങിയവയ്ക്കു നികുതിയില്ല. മറിച്ച് പോളിഷ് ചെയ്യാത്ത വജ്രത്തിന് 0.25 ശതമാനണു നികുതി. ഓൺലൈൻ വ്യാപാരത്തിന് ഒരു ശതമാനം നികുതി കുറേ മാസം കഴിഞ്ഞേ നടപ്പാക്കൂ. സ്വർണത്തിനു മൂന്നു ശതമാനം നികുതിയാക്കി.
നിത്യോപയോഗ സാധനങ്ങൾ, 1000 രൂപയിൽ കുറവുള്ള വസ്ത്രങ്ങൾ, 500 രൂപയിൽ കുറഞ്ഞ ചെരിപ്പുകൾ, പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കൾ, പഞ്ചസാര, തേയില, കാപ്പി, റേഷൻ മണ്ണെണ്ണ, കൽക്കരി, സ്റ്റെന്‍റ്, ജീവരക്ഷാ മരുന്നുകൾ, ഇൻസുലിൻ, തപാൽ സ്റ്റാന്പ്, ചന്ദനത്തിരി തുടങ്ങിയവയും റെയിൽവേ ടിക്കറ്റ്, ഇക്കോണമി ക്ലാസ് വിമാന ടിക്കറ്റ് തുടങ്ങിയവയും അഞ്ചു ശതമാനം നികുതി വിഭാഗത്തിലാണ്.
രാസവളങ്ങൾ, കോൺട്രാക്‌റ്റുകൾ, 1000 രൂപയിൽ കൂടിയ വസ്ത്രങ്ങൾ, അലോപ്പതിആയുർവേദഹോമിയോ മരുന്നുകൾ, മൊബൈൽ, ടൂത്ത് പേസ്റ്റ്, സാനിട്ടറി നാപ്കിൻ തുടങ്ങി നിത്യോപയോഗ സാധനങ്ങൾ, നോട്ട് ബുക്ക്, രക്ത പരിശോധനാ കിറ്റുകൾ, ചീട്ട്, ബിസിനസ് ക്ലാസ് വിമാന ടിക്കറ്റ് തുടങ്ങിയവയ്ക്കു 12 ശതമാനം നികുതി.ഐസ്ക്രീം, ബിസ്കറ്റ്, കേക്ക്, കോൺഫ്ളേക്സ് കാമറ, കംപ്യൂട്ടർ, ലാപ്ടോപ്, ഹെൽമെറ്റ്, സിസിടിവി തുടങ്ങിയവയും എസി ഹോട്ടലുകളും ടെലികോം ഐടി സേവനങ്ങളും ബ്രാൻഡഡ് വസ്ത്രങ്ങളും 18 ശതമാനം വിഭാഗത്തിലാണ്.
ബീഡി, മൊളാസസ്, സോഡാവെള്ളം, കോളകൾ, പെയിന്‍റ്, ഷേവിംഗ് ക്രീം, ഷാന്പൂ, ആഫ്റ്റർ ഷേവ്, ഡീ ഓഡറന്‍റ്, വാഷിംഗ് മെഷീൻ, എടിഎം, വാഹനങ്ങൾ തുടങ്ങിയവയ്ക്ക് 28 ശതമാനമാണു നികുതി. ഇവയിൽ ചിലതിനു സെസും ഉണ്ട്.രാജ്യത്തെ ചരക്കു സേവന നികുതികളെ ഏകീകരിക്കുന്നതിനപ്പുറം രാഷ്ട്രീയമായും സാമ്പത്തികമായും ചരിത്രപരമെന്ന വിശേഷണം ജിഎസ്ടി അര്‍ഹിക്കുന്നു. 1999 ജനുവരി ഒന്നുമുതല്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ‘യൂറോ’ എന്ന പൊതു കറന്‍സിയുണ്ടാക്കിയതുപോലുള്ള മാറ്റമാണ് ജിഎസ്ടി ബില്‍ ഇന്ത്യയില്‍ കൊണ്ടുവരാന്‍ പോകുന്നത്.
ഗ്രീസ്, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, അയര്‍ലന്റ്, ഇറ്റലി എന്നീ രാജ്യങ്ങളില്‍ അടുത്തകാലത്ത് ചില സാമ്പത്തികപ്രതിസന്ധിയുണ്ടായെങ്കിലും ‘യൂറോ’ ഇന്ന് ലോകത്തെ രണ്ടാമത്തെ കരുത്തുറ്റ കറന്‍സിയാണ്. ‘യൂറോ’യ്ക്കു വേണ്ടിയുള്ള രാഷ്ട്രീയ തീരുമാനത്തെ പല വിട്ടുവീഴ്ചകള്‍ ചെയ്താണെങ്കിലും അംഗീകരിക്കാന്‍ തയ്യാറായതോടെ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കിടയില്‍ പുതിയഅധികാരബന്ധങ്ങള്‍ ഉടലെടുത്തു.
ജിഎസ്ടിയില്‍ വിവിധ സംസ്ഥാനങ്ങള്‍ അണിചേരുന്നതോടെ ഇന്ത്യയും വന്‍ സാമ്പത്തിക ശക്തിയിലേക്ക് കുതിക്കാനുള്ള പാതയൊരുങ്ങും. യൂറോപ്യന്‍ യൂണിയനെ അപേക്ഷിച്ച് ഇന്ത്യയുടെ നൈസര്‍ഗികമായ ഐക്യം ഈ മുന്നേറ്റത്തെ സുഗമമാക്കും.കേന്ദ്രത്തില്‍ മോദിയും വിവിധ സംസ്ഥാനങ്ങളില്‍ ബിജെപിയും അധികാരത്തില്‍ വന്നില്ലായിരുന്നെങ്കില്‍ ജിഎസ്ടി ഒരിക്കലും സാധ്യമാവുമായിരുന്നില്ല. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട് മുതലായ വന്‍ ഉല്‍പ്പാദന സംസ്ഥാനങ്ങള്‍ ജിഎസ്ടിയെ എതിര്‍ത്തുപോരുകയായിരുന്നു. പ്രധാനമന്ത്രിസ്ഥാനത്തേക്കുള്ള മോദിയുടെ വരവ് ഈ സംസ്ഥാനങ്ങളുടെ എതിര്‍പ്പ് ഇല്ലാതാക്കി.ഒറ്റപ്പെട്ടുപോകുമെന്ന ഭീതി പല സംസ്ഥാനങ്ങളെയും ജിഎസ്ടിക്കൊപ്പം നിര്‍ത്തി. ഡിമോണിറ്റൈസേഷനെതിരെ വാളെടുത്ത കേരളവും ബംഗാളും ജിഎസ്ടി നടപ്പിലാക്കുന്ന ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിച്ചു.