
ലണ്ടന്‍: ജോലിക്കായി അഭിമുഖം നടത്തുന്നതിനിടെ എച്ച്.ആര്‍. മാനേജരെ പുറത്താക്കി ഗൂഗിള്‍. എച്ച്.ആര്‍. മാനേജര്‍ ഡാന്‍ ലാനിഗന്‍ റയാനെയാണ് ഗൂഗിള്‍ മുന്നറിയിപ്പില്ലാതെ പുറത്താക്കിയത്.
കമ്പനിയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ഓണ്‍ലൈനായി ഇന്റര്‍വ്യൂ ചെയ്യുന്നതിനിടെ ഡാനിന്റെ കാള്‍ കട്ടാകുകയായിരുന്നു. തൊട്ടു പിന്നാലെ കമ്പനി കമ്പ്യൂട്ടറില്‍ നിന്ന് ലോഗൗട്ടാകുകയും ചെയ്തു.
കമ്പനിയിലേക്കുള്ള ഉദ്യോഗാര്‍ത്ഥികളുടെ ഇന്റര്‍വ്യൂ നടക്കുന്നതിനിടെയാണ് തന്നെ പുറത്താക്കിയുള്ള അറിയിപ്പ് ലഭിച്ചതെന്ന് ഡാന്‍ പറഞ്ഞു. അനേകര്‍ക്കൊപ്പം എന്നെയും പുറത്താക്കി. വീഡിയോ കാള്‍ ഇന്റര്‍വ്യൂവിനെതിരെ അതു തടസപ്പെടുത്തി. ഇത് ഇത്ര പെട്ടെന്ന് അവസാനിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് ഡാന്‍ പ്രതികരിച്ചു.
കരാര്‍ അടിസ്ഥാനത്തില്‍ 2021ലാണ് ഡാന്‍ ജോലിയില്‍ ചേര്‍ന്നത്. ഒരു വര്‍ഷത്തേക്ക് കൂടി കരാര്‍ ദീര്‍ഘിപ്പിച്ചിരുന്നു. ക്ലൗഡ് സെയില്‍സിലെ ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
കഴിഞ്ഞയാഴ്ച ശമ്പള വര്‍ധനയെക്കുറിച്ച് സംസാരിച്ചിരുന്നു. ഇത് അസ്വഭാവിക നടപടിയായാണ് കമ്പനി കണ്ടത്. തനിക്കൊപ്പം ജോലി ചെയ്തവര്‍ക്ക് നന്ദിയുണ്ടെന്നും അടുത്ത ജോലിക്കായി ശ്രമം തുടങ്ങിയെന്നും റയാന്‍ പറഞ്ഞു. കമ്പനിയില്‍ ആറു ശതമാനം ജീവനക്കാരെ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഗൂഗിളിന്റെ കൂട്ട പിരിച്ചുവിടല്‍.