ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ നോട്ട് പിന്‍വലിക്കല്‍ നടപടിയെ പ്രകീര്‍ത്തിച്ച് ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചെ. ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താനുള്ള അടിത്തറ ഇന്ത്യക്കുണ്ടെന്ന് ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ജനങ്ങളുടെ കൈവശം മൊബൈല്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ഉണ്ട്. ഇത് കൂടുതലായി ഉപയോഗപ്പെടുത്താന്‍ ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിപ്പിക്കുന്നത് കൊണ്ട് സാധിക്കും. ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി ഇന്ത്യ വികസിപ്പിച്ചെടുത്ത യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് സംവിധാനം പല രാജ്യങ്ങളിലും നിലവിലില്ലെന്നും ഡിജിറ്റല്‍ ഇടപാടുകളില്‍ ഇന്ത്യ കൈവരിച്ച പുരോഗതിയെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും പിച്ചെ പറഞ്ഞു.
ഈ വിഷയത്തില്‍ ഞാനൊരു വിദഗ്ധനല്ല, എങ്കിലും ഗൂഗിളിന്റെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ
നോട്ട് പിന്‍വലിക്കല്‍ ധീരമായ നടപടിയാണെന്ന് സുന്ദര്‍ പിച്ചെ പറഞ്ഞു.