തിരുവനന്തപുരം:വര്‍ഗ്ഗീയ വിദ്വേഷ പ്രസംഗവുമായി ആര്‍എസ്‌എസ് പ്രഭാഷകന്‍ ഗോപാലകൃഷ്ണന്‍ രംഗത്ത്. രാജ്യത്ത് ക്രമാതീതമായി ക്രിസ്ത്യന്‍ മത വിശ്വാസികള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഉത്തരേന്ത്യയില്‍ ഹിന്ദുമത വിശ്വാസികളെ മതംമാറ്റി ക്രിസ്ത്യന്‍ മതം വളര്‍ത്തുകയാണെന്നും ഗോപാല കൃഷ്ണന്‍ ആരോപിക്കുന്നു.അരുണാചല്‍ പ്രദേശ്, അസം തുടങ്ങിയ സംസ്ഥാനങ്ങളിലുള്ള ഹിന്ദുക്കളെ വന്‍തോതില്‍ ക്രിസ്ത്യാനികള്‍ മതംമാറ്റത്തിനു വിധേയനാക്കുകയാണെന്നും ഗോപാലകൃഷ്ണന്‍ ആരോപിക്കുന്നു. നാലുവര്‍ഷം മുമ്പ് അരുണാചല്‍ പ്രദേശില്‍പോയപ്പോള്‍ അവിടുത്തെ ജനസംഖ്യ എട്ടു ലക്ഷമായിരുന്നു. അതില്‍ 20,000 പേര്‍ മാത്രമാണ് ക്രിസ്തുമതത്തില്‍ വിശ്വസിക്കുന്നവരായി ഉണ്ടായിരുന്നത്.
ക്രൈസ്തവ മതവ്യാപനം തടയാനും ഹിന്ദുമതത്തിന്റെ മൂല്യങ്ങള്‍ സംരക്ഷിക്കുവാനും കൗരവര്‍ക്കെതിരെ പാണ്ഡവര്‍ ആയുധമെടുത്തതുപോലെ ഹിന്ദുക്കള്‍ ആയുധമെടുക്കണമെന്ന ആഹ്വാനമാണ് ഗോപാലകൃഷ്ണന്‍ തന്റെ ക്ഷേത്ര പ്രസംഗത്തിലൂടെ നടത്തുന്നത്. ധര്‍മ്മം സംരക്ഷിക്കുവാന്‍ ഭീഷ്മര്‍ക്കെതിരെ ശിഖണ്ഡിയെ മുന്‍നിര്‍ത്തി അര്‍ജുനന്‍ അമ്ബെടുത്തു. ദ്രോണരെ കൊല്ലാന്‍ യുധിഷ്ടിരന്‍ കള്ളം പറഞ്ഞു. ഇത് കൃഷ്ണന്‍ കാണിച്ചു തന്ന വഴിയാണ്. ഗോപാലകൃഷ്ണന്‍ കാണിച്ചു തന്ന വഴിയല്ല- പ്രസംഗത്തില്‍ ആഹ്വാനം ചെയ്യുന്നു. മതവിദ്വോഷം പ്രചരിപ്പിച്ചുവെന്ന കുറ്റത്തിനു ഷംസുദ്ദീന്‍ പാലത്തിനെതിരെ പൊലീസ് കേസെടുത്തതിനു പിന്നാലെയാണ് ഗോപാലകൃഷ്ണന്റെ പുതിയ പ്രഭാഷണ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.
ഹിന്ദുക്കള്‍ക്ക് ഒരു ധാരണയുണ്ട്. 2.8 ശതമാനം ക്രൈസ്തവര്‍ മാത്രമേ ഇന്ത്യയിലുള്ളുവെന്ന്. ആ കാലമൊക്കെ കഴിഞ്ഞു. ഇന്ന് 18 ശതമാനമാണ് ഇന്ത്യയില്‍ ക്രൈസ്തവരുടെ എണ്ണം. കേരളത്തില്‍ 51 ശതമാനം ഹിന്ദുക്കള്‍ ഉണ്ടെന്നാണ് പലരും വിശ്വസിക്കുന്നത്. എന്നാല്‍ 38 ശതമാനം ഹിന്ദുക്കള്‍ മാത്രമേ സംസ്ഥാനത്തു നിലവിലുള്ളു. അതുപോലെ രാജ്യത്തെ ഹിന്ദുക്കളുടെ എണ്ണവും കുറഞ്ഞു വരികയാണ്’- ഗോപാലകൃഷ്ണന്‍ പറയുന്നു. താന്‍ ഓരോ പുസ്തം പുറത്തിറക്കുമ്ബോഴും പള്ളിപ്പറമ്ബ് കാവിനടുത്തുള്ള മത്തായിസാറിനു നല്‍കി നമസ്കരിക്കാറുണ്ടെന്നും തനിക്കു ശാസ്ത്രജ്ഞനായി നിയമനം തന്ന ഡോ. എ ജി മാത്യുവിന്റെ കാല്‍ ഇപ്പോഴും താന്‍ തൊട്ടു തൊഴുവാറുണ്ടെന്നും ഗോപാലകൃഷ്ണന്‍ വെളിപ്പെടുത്തുന്നുണ്ട്. അതുകൊണ്ടു ഒരു മതവിരോധിയായി തന്നെ കാണരുതെന്ന വിചിത്ര ന്യായവും ഗോപാലകൃഷ്ണന്‍ പ്രസംഗമദ്ധ്യേ മുന്നില്‍ വയ്ക്കുന്നു.എന്നാല്‍ തനിക്കു ക്രിസ്ത്യാനികളോട് യാതൊരുവിധ വിരോധവുമില്ലെന്നും ഗോപാലകൃഷ്ണന്‍ പ്രസംഗമധ്യേ വെളിപ്പെടുത്തുന്നുണ്ട്.
പ്രസംഗത്തിനിടയില്‍ ബൈബിളിലെ ചില വാക്ക്യങ്ങള്‍ യേശുക്രിസ്തു അക്രമം നടത്താന്‍ ആഹ്വാനം ചെയ്തിരിക്കുകയാണെന്ന തരത്തില്‍ ഗോപാലകൃഷ്ണന്‍ പൊതുവേദിയില്‍ വായിക്കുന്നുമുണ്ട്. തന്റെ ശത്രുക്കളോട് പ്രതികാരം ചെയ്യണമെന്നു യഹോവയും ക്രിസ്തുവും അനുയായികളോടു ആവശ്യപ്പെട്ടിരുന്നുവെന്നാണ് പ്രസ്തുത വാക്ക്യങ്ങളെ ഗോപാലകൃഷ്ണന്‍ വിശദീകരിക്കുന്നത്. താന്‍ സമാധാനം സ്ഥാപിക്കുവാനല്ല വന്നിട്ടുള്ളതെന്നു യേശുക്രിസ്തു പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പ്രസംഗത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. ജോസഫ് പുലിക്കുന്നേല്‍ എഴുതിയ ബൈബിളിലെ വരികളാണ് എന്നു പറഞ്ഞാണ് ഗോപാലകൃഷ്ണന്‍ പ്രസംഗമദ്ധ്യേ ഇത് വായിക്കുന്നത്. പ്രസ്തുത ബുക്ക് ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കുമെന്നും അദ്ദേഹം വാക്കു നല്‍കുന്നുണ്ട്.
ലോക രാജ്യങ്ങളില്‍ പ്രധാനമായും ക്രിസ്തുമതവും ഇസ്ലാം മതവുമാണ് ദേശീയ മതങ്ങളെന്നും എന്നാല്‍ നൂറുകോടി വിശ്വാസികളുള്ള ഹിന്ദുമതത്തിനെ ഒരു രാജ്യവും ദേശീയമതമായി പ്രഖ്യാപിച്ചിട്ടില്ലെന്നും ഗോപാലകൃഷ്ണന്‍ പറയുന്നു. ഇന്ത്യയിലെ ഹിന്ദുക്കളെ മതം മാറ്റാന്‍ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ 69,000 കോടി രൂപ ഇന്ത്യയിലേക്ക് ഒഴുക്കിയിട്ടുണ്ടെന്നുള്ള ഗുരുതരമായ ആരോപണവും ഗോപാലകൃഷ്ണന്‍ ഉന്നയിക്കുന്നുണ്ട്. രണ്ടരലക്ഷം അച്ചന്‍മാരും കന്യാസ്തീകളും മതംമാറ്റത്തിനു കൂട്ടുനില്‍ക്കുന്നുവെന്നും അദ്ദേഹം പ്രസംഗത്തില്‍ പറയുന്നുണ്ട്. നാല്‍പ്പതിനായിരത്തിലധികം ഹിന്ദുക്കളെ കൊലപ്പെടുത്തുകയും ക്ഷേത്രങ്ങള്‍ തകര്‍ത്തു വിഗ്രഹങ്ങളില്‍ മൂത്രം ഒഴിക്കുകയും ചെയ്ത ഫ്രാന്‍സിസ് സേവ്യറെ വിശുദ്ധ്നായി പ്രഖ്യാപിച്ചതും ഗോവയില്‍ അദ്ദേഹത്തിന്റെ ശവകുടീരത്തിനു പൊലീസ് കാവല്‍നില്‍ക്കുന്നതും പ്രസംഗത്തിനിടയില്‍ ഗോപാലകൃഷ്ണന്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്.ക്രൈസ്തവ മതവ്യാപനം തടയാനും ഹിന്ദുമതത്തിന്റെ മൂല്യങ്ങള്‍ സംരക്ഷിക്കുവാനും കൗരവര്‍ക്കെതിരെ പാണ്ഡവര്‍ ആയുധമെടുത്തതുപോലെ ഹിന്ദുക്കള്‍ ആയുധമെടുക്കണമെന്ന ആഹ്വാനമാണ് ഗോപാലകൃഷ്ണന്‍ തന്റെ ക്ഷേത്ര പ്രസംഗത്തിലൂടെ നടത്തുന്നത്.
അതേസമയം തന്നെ തനിക്കു ക്രിസ്ത്യാനികളോട് യാതൊരുവിധ വിരോധവുമില്ലെന്നും ഗോപാലകൃഷ്ണന്‍ പ്രസംഗമധ്യേ അവകാശപ്പെടുന്നുണ്ട്. താന്‍ ഓരോ പുസ്തം പുറത്തിറക്കുമ്പോഴും പള്ളിപ്പറമ്പ് കാവിനടുത്തുള്ള മത്തായിസാറിനു നല്‍കി നമസ്കരിക്കാറുണ്ടെന്നും തനിക്കു ശാസ്ത്രജ്ഞനായി നിയമനം തന്ന ഡോ. എ ജി മാത്യുവിന്റെ കാല്‍ ഇപ്പോഴും താന്‍ തൊട്ടു തൊഴാറുണ്ടെന്നും ഗോപാലകൃഷ്ണന്‍ വെളിപ്പെടുത്തുന്നുണ്ട്. അതുകൊണ്ടു തന്നെ ഒരു മതവിരോധിയായി കാണരുതെന്ന് കൂടി പ്രസംഗത്തില്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞുവെക്കുന്നു.വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ പ്രഭാഷകന്‍ ഷംസുദ്ദീന്‍ പാലത്തിനെ അറസ്റ്റ് ചെയ്ത നടപടിക്ക് പിന്നാലെയാണ് ഗോപാലകൃഷ്ണന്റെ പുതിയ പ്രഭാഷണ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.ആര്‍എസ്‌എസ് പ്രഭാഷകന്‍ ഗോപാലകൃഷ്ണന്റെ വിദ്വേഷ പ്രസംഗം കേരളത്തില്‍ പരസ്യമായിട്ടും നടപടി എടുക്കാതെ പോലീസ് മൗനം പാലിക്കുന്നു.