ന്യുഡല്‍ഹി:വിമുക്ത ഭടന്മാര്‍ക്കുള്ള ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതിയുടെ വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. 2014 ജൂലൈ ഒന്നു മുതല്‍ മുന്‍കാല്യപ്രബല്യത്തോടെയാണ് പെന്‍ഷന്‍ പദ്ധതി നടപ്പിലാകുക. ഇരുപത്തിയഞ്ച് ലക്ഷത്തിലധികം വരുന്ന വിമുക്തഭടന്മാര്‍ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. കഴിഞ്ഞ സെപ്റ്റംബര്‍ അഞ്ചിനാണ് ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതിക്ക് നടപ്പിലാക്കുമെന്ന് കേന്ദ്രപ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പ്രഖ്യാപിച്ചത്. പദ്ധതിയില്‍ വിജ്ഞാപനം വൈകിയാല്‍ മെഡല്‍ നല്‍കി പ്രതിഷേധിക്കുമെന്ന് വിമുക്തഭടന്മാരുടെ സംഘടന കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.