സര്‍ക്കാരുകള്‍ ജനങ്ങളെ കൊള്ളയടിക്കുന്നു – തമ്പാനൂര്‍ രവി

നെയ്യാറ്റിന്‍കര – ഇന്ധന വിലവര്‍ദ്ധിപ്പിച്ച് കേന്ദ്ര , സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ കൊള്ളയടിക്കുന്നുവെന്ന് എ.ഐ.സി.സി. അംഗവും മുന്‍ എം.എല്‍.എ.യും ആയ തമ്പാനൂര്‍ രവി പറഞ്ഞു.ഇന്ധനവില കുറയ്ക്കാത്ത കേന്ദ്ര , സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നെയ്യാറ്റിന്‍കര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണ ഹെഡ് പോസ്റ്റാഫീസിനു മുന്നില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിത്യോപയോഗ സാധങ്ങളുടെ വില ദിനംപ്രതി കുതിച്ചുയരുകയാണ്.പാചക വാതകത്തിന്റെ സബ്‌സിഡി നിര്‍ത്തലാക്കി സിലിണ്ടറിന് ആയിരം രൂപയാക്കി.കോടിക്കണക്കിന് രൂപയാണ് ഇന്ധനവില വര്‍ധനവിലൂടെ ഖജനാവിലെത്തുന്നത്. അതില്‍ നിന്ന് അല്‍പ്പം ആശ്വാസം ജനങ്ങള്‍ക്ക് നല്‍കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകുന്നില്ല.വര്‍ധിപ്പിച്ച ഇന്ധനവിലയില്‍ നിന്നും നികുതി കുറച്ച മുന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ മാതൃക പിന്തുടരാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാകുന്നില്ല. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഇതിനോടകം സംസ്ഥാന നികുതി കുറച്ചു. ജനങ്ങളെ കൊള്ളയടിച്ച് ആഡംബര ജീവിതം നയിക്കുന്നതില്‍ പിണറായി വിജയന്റെ റോള്‍ മോഡല്‍ നരേന്ദ്ര മോദിയാണെന്നും തമ്പാനൂര്‍ രവി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബ്ലോക്ക് പ്രസിഡന്റ് വെണ്‍പകല്‍ അവനീന്ദ്രകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ ഡി.സി.സി. പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ മുഖ്യപ്രഭാഷണം നടത്തി. അഡ്വ: എസ്.കെ. അശോക് കുമാര്‍ , അയിര സുരേന്ദ്രന്‍ , അഡ്വ: എം. മുഹിനുദീന്‍, കക്കാട് രാമചന്ദ്രന്‍ നായര്‍ , അഡ്വ: വിനോദ് സെന്‍ , ആര്‍.ഒ. അരുണ്‍ ,അഡ്വ: ആര്‍.അജയകുമാര്‍ , ചമ്പയില്‍ ശശി,എന്‍. ശൈലേന്ദ്രകുമാര്‍ , നെല്ലിമൂട് ബാബു, മോഹന്‍ രാജ്, അഹമ്മദ് ഖാന്‍ , എന്‍.എല്‍. ശിവകുമാര്‍ , കവളാകുളം സന്തോഷ്,ഇന്ദിരാ മോഹന്‍ ,തുഷാര  തുടങ്ങിയവരും മണ്ഡലം പ്രസിഡന്റുമാരായ എംസി സെല്‍വരാജ് ,മാമ്പഴക്കര രാജശേഖരന്‍ നായര്‍,പ്രതാപന്‍,സത്യകുമാര്‍, ഇരിപുറം രവി, ശശാങ്കന്‍,മാധവന്‍കുട്ടി, ബ്ലോക്ക് ഭാരവാഹികള്‍ , ജനപ്രതിനിധികള്‍, കോണ്‍സ് നേതാക്കളായ പുഷ്പ്പലീല, മേഴ്‌സി രവി തുടങ്ങിയവര്‍ പങ്കെടുത്തു.

Top