ഗവര്‍ണ്ണറുടെ നയപ്രഖ്യാപനത്തില്‍ നോട്ട് നിരോധനത്തിന് വിമര്‍ശനം; സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേക പദ്ധതികള്‍

തിരുവനന്തപുരം: ലൈംഗിക കുറ്റവാളികളുടെ പട്ടിക തയാറാക്കി പ്രദ്ധീകരിക്കും, നീതി ആയോഗിനോടും വിയോജിപ്പ്, പഞ്ചവല്‍സര പദ്ധതികള്‍ തുടരും, നോട്ട് അസാധുവാക്കലിന് കടുത്ത വിമര്‍ശനം എന്നിങ്ങനെ നിലപാട് അറിയിക്കുന്നതായി ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗം. നോട്ട് അസാധുവാക്കലില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ഗവര്‍ണര്‍ പി.സദാശിവത്തിന്റെ നയപ്രഖ്യാപനം. നോട്ട് അസാധുവാക്കല്‍ കേരളത്തെയും ജനങ്ങളെയും ഗുരുതരമായി ബാധിച്ചു. സഹകരണമേഖല നിശ്ചലമായി. തിടുക്കപ്പെട്ട് എടുത്ത തീരുമാനം സര്‍ക്കാരിന്റെ റവന്യൂ വരുമാനം കുറച്ചു. ഇത് സാധാരണ നിലയിലാകാന്‍ എത്ര സമയമെടുക്കുമെന്ന് ജനത്തിനറിയണമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.

സ്ത്രീ സുരക്ഷ ഹനിക്കുന്നവര്‍ക്ക് മാപ്പില്ല, സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്നും ലൈംഗിക പീഡനത്തിന് ഇരയാകുന്നവരെ സഹായിക്കാന്‍ സമഗ്ര സഹായനിധിയും ഗര്‍ണ്ണറുടെ പ്രഖ്യാപനത്തിലുണ്ട്. എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കാനും മൂന്ന് മൊബൈല്‍ നിര്‍മാണ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും നയപ്രഖ്യാപനം വാഗ്ദാനം നല്‍കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാവിലെ സഭയിലെത്തിയ ഗവര്‍ണര്‍ പി.സദാശിവത്തെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനുമടക്കമുള്ളവര്‍ സ്വീകരിച്ചു. മാര്‍ച്ച് മൂന്നിനാണ് ബജറ്റ് അവതരണം. അതിനിടെ, പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയിരിക്കുന്നത്. സ്ത്രീ സുരക്ഷ, റേഷന്‍ വിതരണം തുടങ്ങിയവ ഉയര്‍ത്തിയാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം.

Top