ന്യൂഡല്‍ഹി: സംസ്ഥാന ഗവര്‍ണര്‍ പി. സദാശിവം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ സാധാരണ കൂടിക്കാഴ്ച മാത്രമെന്നായിരുന്നു ഗവര്‍ണറുടെ പ്രതികരണം. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍, ക്രമസമാധാനനില തുടങ്ങിയ കാര്യങ്ങള്‍ ഗവര്‍ണര്‍ ആഭ്യന്തരമന്ത്രിയെ അറിയിച്ചെന്നാണ് വിവരം.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കും ഗവര്‍ണര്‍ സമയം ചോദിച്ചിട്ടുണ്ട്. നേരത്തെ കണ്ണൂര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാന നേതാക്കളായ ശോഭാ സുരേന്ദ്രനും എം.ടി. രമേശും ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു. ഇത് വിവാദമായതോടെ പാര്‍ട്ടി ദേശീയ നേതൃത്വം ഇരുവരുടെയും വിമര്‍ശനങ്ങളെ തള്ളിയിരുന്നു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക