നടന്‍ ഗോവിന്ദ് പത്മസൂര്യയും നടി ഗോപിക അനിലിന്റെയും വിവാഹനിശ്ചയം കോഴിക്കോട് വെച്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു. പ്രണയവിവാഹമാണോ അറേഞ്ച്ഡ് മാരേജാണോ എന്നതൊന്നും ഇരുവരും പരസ്യപ്പെടുത്തിയിട്ടില്ല.
എന്നാല്‍ വിവാഹനിശ്ചയം കഴിഞ്ഞത് അറിയിച്ച് ഗോവിന്ദ് പത്മസൂര്യ പങ്കുവെച്ച കുറിപ്പില്‍ നിന്നും ഇരുവരുടെയും വിവാഹം വീട്ടുകാര്‍ നിശ്ചയിച്ച് ഉറപ്പിച്ചതാണെന്ന് പറയാതെ പറയുന്നുണ്ടായിരുന്നു. ഇരുവരും ഒരുമിച്ച് പങ്കെടുത്ത പരിപാടികളുടെ അടക്കം പഴയ വീഡിയോകള്‍ കുത്തിപൊക്കി കൊണ്ടുവന്ന് ഇരുവരും നാളുകളായി പ്രണയിക്കുകയാണെന്ന സംശയം ആരാധകര്‍ പ്രകടിപ്പിക്കുന്നുണ്ട്. മാത്രമല്ല രണ്ട് വര്‍ഷം മുമ്പ് പ്രണയത്തെ കുറിച്ച് ഗോപിക അനില്‍ പറഞ്ഞ പഴയൊരു വീഡിയോയും ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. സീരിയല്‍ താരം അനു ജോസഫിന്റെ യുട്യൂബ് ചാനലില്‍ സാന്ത്വനം സീരിയലിന്റെ വിശേഷങ്ങള്‍ പങ്കുവെക്കാന്‍ രണ്ട് വര്‍ഷം മുമ്പ് ഗോപിക എത്തിയിരുന്നു. അന്ന് സ്വകാര്യ ജീവിതത്തെ കുറിച്ച് ചോദിച്ചപ്പോള്‍ പ്രണയമുണ്ടോയെന്നും ഗോപികയോട് അനു ജോസഫ് ചോദിച്ചിരുന്നു. ജീവിതത്തില്‍ ആരൊടെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോ… പ്രണയമുണ്ടോ എന്നാണ് അനു ജോസഫ് ഗോപികയോട് ചോദിച്ചത്. ഉണ്ട് എന്ന തരത്തില്‍ മൂളുകളാണ് ഗോപിക ചെയ്തത്.
ഇപ്പോഴും ഉണ്ടോ അതോ തകര്‍ന്നോ എന്ന് ചോദിച്ചപ്പോള്‍ ഇങ്ങനെയൊന്നും ചോദിക്കാന്‍ പാടില്ല. പ്രണയം എന്നത് രണ്ടുപേരുടെ മനസില്‍ മാത്രം തോന്നിക്കുന്ന ഒന്നാണ് അത് പരസ്യമാക്കാന്‍ പാടില്ല അല്ലേ എന്ന് അനു ചോദിച്ചപ്പോഴും എല്ലാം ശരിവെച്ച് ഗോപിക മൂളി. മാത്രമല്ല അതൊരു സീക്രട്ടാണ് കല്യാണമാകുമ്പോള്‍ പരസ്യമാക്കുമെന്നും ഗോപിക അതേ വീഡിയോയില്‍ പറയുന്നുണ്ട്. ഈ വാക്കുകളാണ് ആരാധകരില്‍ സംശയമുണ്ടാക്കിയത്. അപ്പോള്‍ രണ്ട് വര്‍ഷമായി ജിപിയുമായി ഗോപിക പ്രണയത്തിലാണോ എന്നാണ് ഗോപികയുടെ പഴയ വീഡിയോ വീണ്ടും വൈറലായതോടെ ആരാധകര്‍ ചോദിക്കുന്നത്. കോഴിക്കോടുകാരിയായ ഗോപിക്ക് ആരാധകര്‍ വര്‍ധിച്ചത് സാന്ത്വനം സീരിയലില്‍ അഞ്ജലിയായി അഭിനയിച്ച് തുടങ്ങിയപ്പോള്‍ മുതലാണ്. സാന്ത്വനത്തിലെ ശിവന്‍-അഞ്ജലി കോമ്പോയ്ക്ക് ഒരുപാട് ആരാധകരുണ്ട്. ബാലേട്ടന്‍, മയിലാട്ടം തുടങ്ങിയ സിനിമകളില്‍ ബാലതാരമായി അഭിനയിച്ചാണ് ഗോപികയുടെ അഭിനയ ജീവിതത്തിന്റെ ആരംഭം. ഡോക്ടര്‍ കൂടിയായ ഗോപിക ഇപ്പോള്‍ അഭിനയത്തിലും മോഡലിങിലുമാണ് ശ്രദ്ധ കൊടുത്തിരിക്കുന്നത്.