അവതരണ രംഗത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അവതാരകനാണ് ഗോവിന്ദ് പദ്മസൂര്യ എന്ന ജിപി. ഒട്ടനവധി സിനിമകളിലും അഭിനയിച്ചു കഴിഞ്ഞു പ്രേക്ഷകരുടെ സ്വന്തം ജി.പി. ഇതിനിടയ്ക് ഒരുപാട് സ്ത്രീ ആരാധകരെയും കിട്ടി. എന്നാലിപ്പോള്‍ തനിക്കുണ്ടായ ഒരു ഞെട്ടിക്കുന്ന സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഒരിക്കല്‍ ഒരു വനിതാ കോളേജില്‍ ജി.പി ഗസ്റ്റായി പോയിരുന്നു. അവിടെ ഒരു കുട്ടി വന്നു പുസ്തകം പ്രകാശനം ചെയ്യിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ വേറൊരു പെണ്‍കുട്ടി വന്നു. കാര്യം എന്താണെന്ന് അറിയാതെ വിനയത്തോടെ താന്‍ എണീറ്റ് നിന്നു. അപ്രതീക്ഷതമായി ആ പെണ്‍കുട്ടി കെട്ടിപ്പിടിച്ച് ഒരുമ്മ വെച്ചു. താനാകെ ചമ്മി കിളിപോയ അവസ്ഥയിലായതായും അവിടെയുണ്ടായിരുന്ന അധ്യാപിക തന്നോട് സോറി പറഞ്ഞതായും ജിപി പറയുന്നു. പിന്നീട് കുറച്ച് നാള്‍ക്ക് ശേഷം ആ കുട്ടിയെ കോളേജില്‍ നിന്ന് പുറത്താക്കുകയുണ്ടായി എന്ന വാര്‍ത്ത അറിഞ്ഞെന്നും ഗോവിന്ദ് പദ്മസൂര്യ പറയുന്നു. തുടര്‍ച്ചയായ രണ്ട് വര്‍ഷവും മികച്ച അവതാരകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച താരമാണ് ജിപി. സിനിമയിലൂടെ വെള്ളിവെളിച്ചത്തിലേക്കെത്തിയ ജിപി അപ്രതീക്ഷിതമായാണ് മിനിസ്‌ക്രീനിലേക്ക് ചുവടുമാറ്റിയത്. കുറഞ്ഞ കാലത്തിനുള്ളില്‍ കുടുംബപ്രേക്ഷകരുടെയും കുട്ടികളുടെയുമെല്ലാം പ്രിയപ്പെട്ട അവതാരകനായി മാറാന്‍ ജിപിക്ക് കഴിഞ്ഞു. ടിവി ഷോകളുടെ ഇടവേളകളില്‍ സിനിമകള്‍ ചെയ്യുന്നു. ജീവ നായകനാകുന്ന കീ എന്ന ചിത്രത്തില്‍ വില്ലനായി തമിഴില്‍ അരങ്ങേറ്റവും കുറിച്ചു താരം.
ഒരു പെണ്‍കുട്ടി സ്റ്റേജിലേക്ക് കയറിവന്ന് കെട്ടിപ്പിടിച്ച് ഉമ്മവെച്ചു, ഞാനാകെ ചമ്മിപ്പോയി; വനിതാ കോളേജില്‍ ഗസ്റ്റായി പോയപ്പോളുണ്ടായ അനുഭവം പങ്കുവെച്ച് ജിപി
Tags: govind padmasurya