ജിഷയുടെ സഹോദരിക്ക് ജോലി; സര്‍ക്കാര്‍ ഉത്തരവിറങ്ങി

കൊച്ചി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ സഹോദരിക്ക് സര്‍ക്കാര്‍ ജോലിയായി. കുന്നത്തുനാട് താലൂക്ക് ഓഫീസില്‍ അറ്റന്‍ഡര്‍ ആയിട്ടാണ് നിയമനം. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി.

ജിഷയുടെ കുടുംബത്തിന് സര്‍ക്കാര്‍ ജോലി നല്‍കാന്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കൂടാതെ, കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും വീട് വെച്ചു നല്‍കുമെന്നും സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ജിഷയുടെ സഹോദരിക്ക് ഉടന്‍ ജോലി നല്‍കുമെന്നും വീടുനിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും പ്രഖ്യാപിച്ചു. ജിഷയുടെ അമ്മയ്ക്ക് പ്രതിമാസം 5000 രൂപ നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു

13331070_1209711772381790_320239406851649257_n

Top