ഡല്‍ഹി: പാകിസ്താന്റെ വെള്ളം കുടി മുട്ടും. ഭീകരാക്രമണത്തിനെതിരെ പാകിസ്താനെതിരെ ശക്തമായ നടപടികളാണ് ഇന്ത്യ സ്വീകരിക്കുന്നത്. പാകിസ്താനുമായുള്ള വ്യാപരമുള്‍പ്പെടെ നിര്‍ത്തിവച്ചാണ്് ഇന്ത്യ പ്രതിഷേധം പ്രകടിപ്പിത്ത്. പാകിസ്താനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി കിഴക്കന്‍ നദികളിലെ വെള്ളം പാക്കിസ്ഥാനുമായി പങ്കുവയ്ക്കുന്നത് നിറുത്താനാണ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്.
നദികളിലെ ജലം ജമ്മു കശ്മീരിലേക്കും പഞ്ചാബിലേക്കും വഴിതിരിച്ച് വിടുമെന്നും കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.
നമ്മുടെ മൂന്ന് നദികളില്‍ നിന്നും പാക്കിസ്ഥാനിലേക്ക് വെള്ളമൊഴുകുന്നുണ്ടെന്നും പുതിയ പ്രോജക്ട് നടപ്പിലാക്കുന്നത് വഴി ഈ നദികളിലെ ജലം യമുനാ നദിയിലേക്ക് വഴിതിരിച്ച് വിടാനാണ് ഉദ്ദേശിക്കുന്നതെന്നും ഇത് പ്രാവര്‍ത്തികമാക്കി കഴിഞ്ഞാല്‍ യമുനയില്‍ കൂടുതല്‍ ജലമുണ്ടാകുമെന്നുമാണ് ഗഡ്കരി അറിയിച്ചത്.
സിന്ധു നദീജല കരാര്‍ പ്രകാരം ഇന്ത്യ സറ്റ്ലജ്, ബീസ് എന്നീ നദികള്‍ പാക്കിസ്ഥാനുമായി പങ്കുവയ്ക്കുന്നുണ്ട്. നദിയില്‍ നിന്നും വെള്ളം വിതരണം ചെയ്യുന്നത് നിറുത്തുന്നതിന് പുറമേ പാക്കിസ്ഥാനില്‍ നിന്നുമുള്ള ഇറക്കുമതിക്ക് കസ്റ്റംസ് ഡ്യൂട്ടി 200 ശതമാനമായി വര്‍ധിപ്പിച്ചിരുന്നു. തിരിച്ചടിക്കല്‍ നടപടിക്കായി ഇന്ത്യന്‍ സൈന്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പൂര്‍ണ സ്വാതന്ത്രം നല്‍കുകയും പുല്‍വാമയിലെ ഭീകരാക്രമണത്തിന് പാക്കിസ്ഥാന്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നും പ്രഖ്യാപിച്ചിരുന്നു.
സിന്ധു നദിജല വിനിയോഗകരാര്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനുള്ള സിന്ധു നദി സ്ഥിര കമ്മിഷന്റെ 115ാമത് യോഗം ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ലാഹോറില്‍ വച്ച് നടന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് ഒന്‍പതംഗ സംഘമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. സിന്ധുനദിജല കരാറിന്റെ ഭാഗമായി ഇന്ത്യ നിര്‍മ്മിക്കുന്ന രണ്ടു ജലസംഭരണികളെ സംബന്ധിച്ചും ജലവൈദ്യുത പദ്ധതികളെക്കുറിച്ചുമായിരുന്നു പ്രധാന ചര്‍ച്ച.
ചെനാബ് നദിയില്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന പകാല്‍ദള്‍, കല്‍നായി പ്രോജക്ടുകളെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവയ്ക്കാനാണ് പാക്കിസ്ഥാന്‍ ശ്രമിക്കുക എന്നാണ് ചര്‍ച്ച നടക്കുന്നതിന് മുന്‍പ് തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. 1960 സെപ്റ്റംബര്‍ 19ന് കറാച്ചിയില്‍ വച്ച്പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും പാക്ക് പ്രസിഡന്റ് അയൂബ് ഖാനും ഒപ്പ് വച്ചതാണ് സിന്ധു നദീജലകരാര്‍.
ലോകബാങ്കിന്റെ മധ്യസ്ഥതയിലായിരുന്നു കരാര്‍ ഉടമ്പടി ഒപ്പുവച്ചത്. കരാര്‍ പ്രകാരം ബിയാസ്, രവി, സത്‌ലജ് നദികളുടെ നിയന്ത്രണം ഇന്ത്യയ്ക്കും സിന്ധു,ചെനാബ്, ഝലം എന്നീ നദികളുടെ നിയന്ത്രണം പാക്കിസ്ഥാനുമാണ്. സിന്ധു നദിയില്‍ നിന്നുള്ള 20 ശതമാനം ജലം ഇന്ത്യയ്ക്കു ഉപയോഗിക്കാം എന്നും കരാറില്‍ പറയുന്നു.