പത്താൻകോട്ട്: പത്താൻകോട്ടിൽ സൈനിക ക്യാമ്പിനു നേരെ ഗ്രനേഡ് ആക്രമണം. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. സൈനിക ക്യാമ്പിന്റെ ത്രിവേണി ഗേറ്റിന് സമീപമാണ് ഗ്രനേഡ് ആക്രമണം ഉണ്ടായത്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. സംഭവത്തിൽ അന്വേഷണം തുടങ്ങി. മേഖലയിൽ കനത്ത ജാഗ്രതയാണ് നൽകിയിരിക്കുന്നത്.