ഭക്ഷണം നല്‍കാതെ മുത്തച്ഛന്റെ പീഡനം; 16 കിലോ മാത്രമുള്ള ഈ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ ഞെട്ടിക്കുന്നതാണ്

ഈ ചിത്രങ്ങള്‍ ഒറ്റനോട്ടത്തില്‍ കണ്ടാല്‍ അസ്ഥികൂടമാണെന്നേ പറയൂ. അതുപോലെ മെലിഞ്ഞ് തൊലിഞ്ഞിരിക്കുന്ന പെണ്‍കുട്ടി. ശരീരത്ത് എല്ലുകള്‍ മാത്രം തെളിഞ്ഞു കാണാം. താന്‍ അനുഭവിച്ച പീഡനങ്ങള്‍ എത്രത്തോളമാണെന്ന് മറ്റുള്ളവര്‍ക്ക് മനസിലാക്കിക്കൊടുക്കാന്‍ ഈ ചിത്രങ്ങള്‍ മാത്രം മതി. ജപ്പാന്‍കാരിയിയ ഈ പെണ്‍കുട്ടി തന്റെ ചിത്രങ്ങള്‍ സ്വയം പകര്‍ത്തി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. മുത്തച്ഛന്റെ ഗാര്‍ഹിക പീഡനത്തിന്റെ ഇരയാണ് താനെന്ന് സ്വയം വെളിപ്പെടുത്തുന്നു.വര്‍ഷങ്ങള്‍ നീണ്ട് നിന്ന ഗാര്‍ഹികപീഡനത്തില്‍ നിന്ന് രക്ഷപെടുമ്പോള്‍ ഉള്ള അവസ്ഥയാണ് ഫോട്ടോയില്‍ കാണുന്നത്. ഭക്ഷണം നല്‍കാതെ ആ മുത്തച്ഛന്‍ ഈ പെണ്‍കുട്ടിയോട് കാണിച്ച ക്രൂരത ഈ ഫോട്ടോയില്‍ നിന്ന് വ്യക്തമാണ്… ട്വിറ്റര്‍ പോസ്റ്റുകളിലൂടെയാണ് തന്റെ ദുരനുഭവം പെണ്‍കുട്ടി സമൂഹത്തിന് തുറന്ന് കാണിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ രക്ഷപെടുത്തിയപ്പോള്‍ എടുത്ത സെല്‍ഫികള്‍ ഓരോന്നും പങ്കുവെയ്ക്കുന്നു… ഭക്ഷണം കഴിക്കുന്നത് കണ്ടാല്‍ ആ ദിവസം മുഴുവന്‍ മര്‍ദ്ദനം…. പാത്തും പതുങ്ങിയും എന്തെങ്കിലും കഴിച്ചാല്‍ ഛര്‍ദ്ദിക്കും വരെ മര്‍ദ്ദനം തുടരും…. മരണത്തിന് പത്ത് നിമിഷം മുമ്പാണ് താന്‍ അവിടെ നിന്ന് രക്ഷപെട്ടതെന്ന് പെണ്‍കുട്ടി വ്യക്തമാക്കുന്നു…. 16.8 കിലോ മാത്രമായിരുന്നു അന്ന് പെണ്‍കുട്ടിയുടെ തൂക്കം…. ഇപ്പോള്‍ ആരോഗ്യവതിയായിരിക്കുന്ന പെണ്‍കുട്ടിയുടെ ഇപ്പോഴത്തെ ചിത്രവും പുറത്ത് വന്നിട്ടുണ്ട്…

1

Top