ഗ്രീന്‍ഫീല്‍ഡില്‍ കൊള്ളവാടക; കേരളത്തിനു ലോകകപ്പ് യോഗത്യാ മത്സരം നഷ്ടമാകും

കോഴിക്കോട്: ദിവസം 34 ലക്ഷം രൂപ വാടകയുള്ള കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരം നടത്തേണ്ടെന്ന് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ തീരുമാനിച്ചു. ഇതോടെ ഗുവാമിനെതിരെയുള്ള ഇന്ത്യയുടെ ഹോം മത്സരം ബെംഗളൂരുവിലേക്ക് മാറ്റി. നവംബര്‍ 12നാണ് കളി. ഇന്ത്യയുടെ ഹോം മത്സരങ്ങള്‍ നേരത്തേ ബെംഗളൂരുവിലാണ് നടന്നത്.

മത്സരം നടത്താന്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയംഅധികൃതര്‍ വന്‍തുക ചോദിച്ചതോടെയാണ് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ നടത്തിപ്പിനുള്ള ബുദ്ധിമുട്ട് അറിയിച്ചത്. ഇതേത്തുടര്‍ന്ന് വേദിമാറ്റിയതോടെ സ്റ്റേഡിയത്തില്‍ ആദ്യമായി അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരം നടത്താനുള്ള അവസരം നഷ്ടമായി. വരാനിരിക്കുന്ന സാഫ് കപ്പ് ഫുട്‌ബോളിനും ഇതേ പ്രശ്‌നം സംഭവിക്കാനിടയുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലില്ലാത്ത അത്രയും തുകയാണ് ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിനായി ഗ്രീന്‍ഫീല്‍ഡിന്റെ നടത്തിപ്പുകാര്‍ ചോദിച്ചത്. 34 ലക്ഷം രൂപ. കൊല്‍ക്കത്തയിലെ പ്രശസ്തമായ സാള്‍ട്ട്‌ലേക്ക് സ്റ്റേഡിത്തിന് എട്ട് ലക്ഷവും കൊച്ചിയിലെ ജവാഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിന് അഞ്ച് ലക്ഷവുമാണ് പ്രതിദിന വാടക. കേരള ഫുട്‌ബോള്‍ അസോസിയേഷനാണ് സ്റ്റേഡിയം ആവശ്യപ്പെട്ടത്. ഉയര്‍ന്ന വാടകയെപ്പറ്റി കായികമന്ത്രി അടക്കമുള്ളവരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും തുക കുറയ്ക്കാന്‍ നടപടിയൊന്നും ഉണ്ടായില്ല.

ദേശീയ ഗെയിംസിന്റെ ഭാഗമായി 240 കോടി രൂപ ചെലവിലാണ് ഫുട്‌ബോള്‍, ക്രിക്കറ്റ് മത്സരങ്ങള്‍ നടത്താന്‍പറ്റുന്ന രീതിയില്‍ സ്റ്റേഡിയം നിര്‍മിച്ചത്. 50,000 പേര്‍ക്ക് ഇവിടെ കളികാണാം. ഡിസൈന്‍, ബില്‍ഡ് ഓപ്പറേറ്റ് ട്രാന്‍സ്ഫര്‍ (ബി.ഒ.ടി.) സമ്പ്രദായത്തില്‍ ഇന്ത്യയില്‍ ആദ്യമായി നിര്‍മിച്ച സ്റ്റേഡിയമാണിത്. ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിങ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് (ഐ.എല്‍. ആന്‍ഡ് എഫ്.എസ്.) കമ്പനിയാണ് നിര്‍മാതാക്കള്‍. നാമമാത്രമായ തുകയ്ക്കാണ് സ്റ്റേഡിയം നിര്‍മിച്ച സ്ഥലം സര്‍ക്കാര്‍ നല്‍കിയത്.

Top