ഡ്രോണ്‍ പൈലറ്റ് ട്രെയിനിങ് പ്രോഗ്രാമുമായി ഓറിയന്റ് ഫ്‌ളൈറ്റ്‌സ് ഏവിയേഷന്‍ അക്കാദമി

സ്വന്തം ലേഖകൻ

കൊച്ചി: പൈലറ്റ് ട്രെയിനിങ്ങില്‍ 25 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള ചെന്നൈ ആസ്ഥാനമായ ഓറിയന്റ് ഫ്‌ളൈറ്റ്‌സ് ഏവിയേഷന്‍ അക്കാദമിയില്‍ ഡ്രോണ്‍ പൈലറ്റ് ട്രെയിനിങ് പ്രോഗ്രാം ആരംഭിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അണ്‍മാന്‍ഡ് ഏരിയല്‍ സംവിധാനങ്ങളില്‍ തുടക്കകാര്‍ക്കും പരിചയസമ്പന്നര്‍ക്കും ഒരുപോലെ സമഗ്ര പരിശീലനം ലഭ്യമാക്കുന്നതാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അംഗീകരിച്ച ഈ പ്രോഗ്രാം.

ഗ്രൗണ്ട് ട്രെയിനിങ്, സിമുലേറ്റര്‍ ട്രെയിനിങ്, വണ്‍ ഓണ്‍ വണ്‍ പ്രാക്ടിക്കല്‍ ഫ്‌ളൈയിങ്, സോളോ ഫ്‌ളൈയിങ്, ഇന്‍സ്ട്രുമെന്റ് ഫ്‌ളൈയിങ് തുടങ്ങിയവയും വിവിധ അടിയന്തര പ്രക്രിയകളും ഉള്‍പ്പെടുന്നതാണ് രണ്ട് ദിവസത്തെ പ്രോഗ്രാം. ശനി, ഞായര്‍ ദിവസങ്ങളിലാണ് പ്രോഗ്രാം.

Top