ഗൃഹലക്ഷ്മിയുടെ വനിതാ ദിന സ്‌പെഷ്യല്‍ പതിപ്പ് മറയില്ലാതെ മുലയൂട്ടാം; പുരുഷന്മാരുടെ തുറിച്ചു നോട്ടങ്ങളെ നിയന്ത്രിക്കാന്‍ പ്രചരണം

മാര്‍ച്ച് 8നാണ് ലോക വനിതാ ദിനം ആചരിക്കുന്നത്. വനിതകളുടെ സ്വാതന്ത്യത്തെക്കുറിച്ചും പുതു ചിന്തകളെക്കുറിച്ചും ലോകമെമ്പാടും ചര്‍ച്ചകളും പരിപാടികളും സംഘടിപ്പിക്കപ്പെടുന്ന ദിനം. ഈ ദിനത്തെ വ്യത്യസ്തമായി ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് മാതൃഭൂമിയുടെ വനിത പ്രസിദ്ധീകരണമായ ഗൃഹലക്ഷ്മി.

വരുന്ന മാസത്തിലെ ഗൃഹലക്ഷ്മി വനിതാ ദിനത്തോട് അനുബന്ധിച്ച് ഒരു പ്രത്യേക പതിപ്പായിട്ടാവും ഇറങ്ങുക. ഒരു ക്യാമ്പയിന് തുടക്കം കുറിക്കുകയാണ് ഈ പതിപ്പിലൂടെ ആഴ്ചപ്പതിപ്പ്. ‘മറയില്ലാതെ മുലയൂട്ടാം’ എന്നതാണ് ഗൃഹലക്ഷ്മി ക്യാമ്പയിന് പേര് നല്‍കിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ ലോകത്തിലേക്ക് പിറന്നുവീഴുന്ന ഓരോ കുഞ്ഞിനും വേണ്ടിയാണ് മാതൃഭൂമി ഗൃഹലക്ഷ്മി ഈ ക്യാമ്പയിന്‍ നടത്തുന്നത്. നടി ജിലു ജോസഫിന്റെ മുഖചിത്രത്തോടെയാണ് പതിപ്പ് പുറത്തിറങ്ങുക. കേരളത്തിന് വേണ്ടത് മുലയൂട്ടല്‍ മുറികളല്ലെന്നും മാറേണ്ടത് മലയാളിയുടെ മനോഭാവമാണെന്നും അമ്മമാര്‍ പറയുന്നു. പുരുഷന്മാരുടെ തുറിച്ചു നോട്ടമാണ് മാറേണ്ടതെന്നും മാന്യമായി പെരുമാറാന്‍ പുരുഷന്മാര്‍ ശീലിക്കണമെന്നുമാണ് ക്യാമ്പയിനിലൂടെ പറയുക.

Top