സന്ദര്‍ശക പട്ടികയില്‍ ഭാര്യയില്ല; ഗുര്‍മീതിന് കാണേണ്ടത് ദത്തുപുത്രിയെ; ആദ്യ പത്തില്‍ ആരൊക്കെ?

ബലാത്സംഗക്കേസില്‍ ജയിലില്‍ കഴിയുന്ന ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് സിംഗിന്‍റെ സന്ദര്‍ശ പട്ടിക കയിലെ വിവരങ്ങള്‍ പുറത്ത്. വളര്‍ത്തുമകളും സഹായിയുമായ ഹണിപ്രീത് സിംഗിന്‍റെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്തിയ സിംഗ് ഭാര്യ ഹര്‍ജീത് കൗറിന്‍റെ പേര് ആദ്യപത്ത് പേരുകളില്‍ പോലും പരാമര്‍ശിച്ചിട്ടില്ല. ഗൂഢാലോചന കേസില്‍ പ്രതിയായ ഹണിപ്രീതിനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് ഗുര്‍മീതിന്‍റെ സന്ദര്‍ശക പട്ടികയില്‍ ആദ്യം ഹണി പ്രീത് ഇടം പിടിച്ചിട്ടുള്ളത്. ജയിലില്‍ കുറ്റവാളികളെ സന്ദര്‍ശിക്കാനെത്തുന്ന ബന്ധുക്കളുള്‍പ്പെടെയുള്ള സന്ദര്‍ശകരുടെ പട്ടിക തടവുകാര്‍ നല്‍കേണ്ടത് അനിവാര്യമാണ്. സന്ദര്‍ശകരെ തിരിച്ചറിഞ്ഞ് എളുപ്പത്തില്‍ കൂടിക്കാഴ്ചയ്ക്കുള്ള സൗകര്യം ഒരുക്കുന്നതിന് വേണ്ടിയാണ് ജയിലിലെ ഈ ചട്ടം. എന്നാല്‍ സ്ഥിര സന്ദര്‍ശക പട്ടികയില്‍ ഇടം പിടിച്ച പലരും സിര്‍സയില്‍ നടത്തിയ പോലീസ് വേരിഫിക്കേഷന് ഹാജരാകാതിരുന്നതിനാല്‍ ഗുര്‍മീതിന്‍റെ സന്ദര്‍ശകര്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് ഏറെ നീളും. തിങ്കളാഴ്ച പോലീസ് സിര്‍സയിലെ ദേരാ ആസ്ഥാനത്ത് എത്തിയെങ്കിലും കുടുംബാംഗങ്ങള്‍ ഇവിടം വിട്ട് പോയിരുന്നുവെന്ന് പോലീസ് വൃത്തങ്ങളാണ് വ്യക്തമാക്കുന്നത്.

സിര്‍സ സദര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ദിനേഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ദേരാ സച്ചാ ആസ്ഥാനവും പരിസര പ്രദേശങ്ങളും സന്ദര്‍ശിച്ചത്. ഗുര്‍മീത് നല്‍കിയ പട്ടികയില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്തി വേരിഫൈ ചെയ്യുന്നതിന് വേണ്ടിയായിരുന്നു പോലീസ് സിര്‍സയിലെത്തിയത്. എന്നാല്‍ പട്ടികയില്‍ ഉള്‍പ്പെട്ടവരെ കാണാതെ പോലീസ് മടങ്ങിയതോടെ ഗുര്‍മീതിനെ കാണാന്‍ സന്ദര്‍ശകരെത്തുന്നതിനും കാലതാമസമുണ്ടാകും. പട്ടികയില്‍ ഉള്‍പ്പെട്ട വിപാസനയെ മാത്രം കാണുകയും സംസാരിക്കുകയും ചെയ്തതതായി സിര്‍സ എസ് പി അശ്വിന്‍ ഷെന്‍വി സ്ഥിരീകരിച്ചു. തുടര്‍ന്ന് ഈ പട്ടിക ഹരിയാനയിലെയും രാജസ്ഥാനിലേയും ബന്ധപ്പെട്ട ജില്ലകള്‍ക്ക് കൈമാറിയതായി പോലീസ് വ്യക്തമാക്കി. രണ്ടാമതും പോലീസ് വേരിഫിക്കേഷനായി സിര്‍സയിലെ ദേരാ സച്ചാ ആസ്ഥാനത്ത് എത്തിയെങ്കിലും നിരാശയായിരുന്നു ഫലമെന്നും പോലീസ് കൂട്ടിച്ചേര്‍ക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിവാദ ആള്‍ദൈവം ഗുര്‍മീത് സിംഗ് സുനരിയ ജയില്‍ അധികൃതര്‍ക്ക് നല്‍കിയ സ്ഥിര സന്ദര്‍ശകരുടെ പട്ടികയില്‍ ഹണി പ്രീതിന് പുറമേ മകന്‍ ജസ്മീത് ഇന്‍സാന്‍, മരുമകള്‍ ഹുസന്‍പ്രീത് ഇന്‍സാന്‍, മക്കളായ അമര്‍പ്രീത്, ചരണ്‍ പ്രീത്, മരുമക്കളായ ഷാന്‍ ഇ മീറ്റ്, റൂഹ് ഇ മീറ്റ്, ദേരാ മാനേജ്മെന്‍റ് ചെയര്‍പേഴ്സണ്‍ വിപാസന, ദാന്‍ സിംഗ് എന്നിവര്‍ മാത്രമാണുള്ളത്. ഭാര്യ ഹര്‍ജീത് കൗറിന്‍റെ പേര് എവിടെയും പരാമര്‍ശിച്ചിട്ടില്ല.

Top