പ്രതാപന്റെ പിൻമാറ്റത്തിൽ തട്ടി കോൺഗ്രസിൽ ഗ്രൂപ്പ് പോര് കടുക്കുന്നു; സുധീരനു സീറ്റു നൽകാതെ വെട്ടാൻ എ-ഐ ഗ്രൂപ്പുകൾ

സ്വന്തം ലേഖകൻ

കൊച്ചി: തിരഞ്ഞെടുപ്പിനു മുൻപ് തമ്മിൽത്തല്ലും പരസ്യ ഗ്രൂപ്പ് പോരും ഉണ്ടാകരുതെന്ന ഹൈക്കമാൻഡിന്റെയും കോൺഗ്രസ് മുതിർന്ന നേതാവ് എ.കെ ആന്റണിയുടെയും വാക്കുകൾക്കു പുല്ലുവില കൽപ്പിച്ച് ഉമ്മൻചാണ്ടിയും വി.എം സുധീരനും തമ്മിൽ പരസ്പരം ഏറ്റുമുട്ടൽ. പ്രതാപനെ മുൻ നിർത്തി രാജി നാടകം കളിച്ച് സുധീരൻ ഉമ്മൻചാണ്ടിക്കെതിരെ ഒളിയമ്പെയ്തപ്പോൾ, പരസ്യമായി ഉമ്മൻചാണ്ടിയെ വെട്ടാനുള്ള നീക്കവുമായാണ് ഇപ്പോൾ സുധീരൻ രംഗത്ത് എത്തിയിരിക്കുന്നത്.
നാലു തവണയിൽ കൂടുതൽ മത്സരിച്ചവർ മാറി നിൽക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ ഒളിയമ്പ്. അതിനു ചുട്ട മറുപടിയായി മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും രംഗത്ത്് എത്തിയതോടെയാണ് കോൺഗ്രസ് ഗ്രൂപ്പ രാഷ്ട്രീയം കലങ്ങിമറി്ഞ്ഞു കിടക്കുന്നത്. ഇതോടെ സ്ഥാനാർഥി നിർണയത്തിലേക്ക്്്് കടക്കാതെ കോൺഗ്രസ് രാഷ്്്ട്രീയം കലുഷിതമായി. വി എസിനെ ലക്ഷ്യമാക്കിയാണ് സുധീരൻ ഇക്കാര്യം പറഞ്ഞതെങ്കിലും ഇതു നേരെ ചെന്നു കൊളളുന്നത് സംസ്ഥാനത്തെ പ്രമുഖരായ എ,ഐ ഗ്രൂപ്പ് നേതാക്കൾക്ക് തന്നെ. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുൾപ്പടെയുളള പ്രമുഖർ മൽസരരംഗത്ത് നിന്നും മാറി നിൽക്കണമെന്നാണ് സുധീരൻ പറയാതെ പറഞ്ഞത്. ഇതിന് ഉപോൽബലകമായി താൻ മത്സരരംഗത്തുനിന്നും മാറി നിൽക്കുന്നുവെന്ന ടി എൻ പ്രതാപന്റെ കത്തും സുധീരൻ ഉദാഹരിക്കുന്നു. അതേസമയം യുവാക്കളല്ലെന്നു സ്വയം തീരുമാനിക്കുന്നവർക്ക് മത്സരരംഗത്ത് നിന്നും മാറി നിൽക്കാമെന്നു ഉമ്മൻചാണ്ടി പറഞ്ഞു. ടി എൻ പ്രതാപൻ മത്സരരംഗത്ത് നിന്നും മാറി നിൽക്കുകയല്ലെയെന്ന ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്.
കെപിസിസി പ്രസിഡന്റ് കത്ത് തരുന്നത് നല്ല കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മത്സരിക്കുന്ന കാര്യം അവരവരും പാർട്ടിയും തീരുമാനിക്കും. ജനസേവനത്തിനായുളള ആർത്തി കൊണ്ടും മൽസര രംഗത്ത് തുടരാം. താൻ മൽസരിക്കുമോയെന്ന ചോദ്യത്തിന് അക്കാര്യം പറയേണ്ടത് ഇവിടെയല്ലെന്നായിരുന്നു ഉമ്മൻചാണ്ടിയുടെ മറുപടി. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുളള കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ നിന്നും ഒഴിവാക്കതിത്തരണമെന്നു കാണിച്ച് ടി എൻ പ്രതാപൻ എംഎൽഎ കെപിസിസി പ്രസിഡന്റ് വി എം സുധീരന് കത്ത് നൽകിയിരുന്നു.. വിജയസാധ്യതയുളള യുവാക്കൾക്കും പുതുമുഖങ്ങൾക്കും വനിതകൾക്കും അവസരം നൽകുന്നതിന് വേണ്ടിയാണ് താൻ മത്സരരംഗത്ത് നിന്നും മാറി നിൽക്കുന്നതെന്നും പ്രതാപൻ തന്റെ കത്തിൽ പറയുന്നു. സുധീരനോടടുപ്പം പുലർത്തുന്ന പ്രതാപൻ ഇത്തരമൊരു കത്ത് സുധീരന് നൽകിയതിന് പിന്നിലെ ഉദ്ദേശ്യം വ്യക്തമാണ്. പ്രതാപന്റെ ഈ തീരുമാനത്തിന് പിന്നിൽ സുധീരന്റെ നിർദ്ദേശമാണുളളത്. മൂന്നിൽ കൂടുതൽ തവണ മൽസരിച്ചവർ മാറി നിന്നാൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രി ആര്യാടൻ മുഹമ്മദ്, മന്ത്രി അടൂർ പ്രകാശ്, വർക്കല കഹാർ, തുടങ്ങി കോൺഗ്രസിലെ പ്രമുഖർ മത്സര രംഗത്തു നിന്നും മാറി നിൽക്കേണ്ടി വരും. യുവാവായ പ്രായത്തിൽ കോൺഗ്രസ് പാർട്ടി തനിക്ക് സീറ്റ് അനുവദിക്കുകയും മൂന്നു തവണ തുടർച്ചയായി മത്സരിച്ച് ജയിക്കാൻ കഴിഞ്ഞുവെന്നും അത് താൻ വലിയ കാര്യമായി കാണുന്നുവെന്നും ടി എൻ പ്രതാപൻ തന്റെ കത്തിൽ ചൂണ്ടിക്കാട്ടുന്നു. മുൻപ് ടി എൻ പ്രതാപനൊപ്പം കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശനും സുധീരനൊപ്പമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ വി ഡി സതീശൻ സുധീരനൊപ്പമില്ല. ഐ ഗ്രൂപ്പിനൊപ്പമാണ് വി ഡി സതീശൻ. കെപിസിസി പ്രസിഡന്റിന് വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്നതും വസ്തുതയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് സുധീരന്റെ നിർദ്ദേശപ്രകാരം ടി എൻ പ്രതാപൻ ഇത്തരത്തിലുളള നീക്കം നടത്തിയത്. തെരഞ്ഞെടുപ്പ് അടുത്ത സന്ദർഭത്തിൽ എ, ഐ ഗ്രൂപ്പുകളെ കടന്നാക്രമിക്കുന്ന വി എം സുധീരന്റെ നടപടിക്കെതിരെ കോൺഗ്രസ് ഹൈക്കമാൻഡിന് പരാതി നൽകുന്നതിനാണ് എ, ഐ ഗ്രൂപ്പ്്് നേതൃത്വങ്ങൾ തീരുമാനിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top