ക്രൈം റിപ്പോർട്ടർ
പാരിസ്: സ്ഥാപനത്തിനുള്ളിൽ ജോലി സമയത്ത് സഹജീവനക്കാരിയെ ലൈംഗികമായി അപമാനിച്ചത് തമാശായി കാണമെന്നു കോടതി. ലൈംഗിക ആക്രമണമായി ഇതിനേ കാണേണ്ടെന്നും 65 കാരനായ സ്ഥാപന ജീവനക്കാരൻ കാട്ടിയ തമാശായി മാത്രം ഇതിനെ കണ്ടാൽ മതിയെന്നുമാണ് ഇറ്റാലിയൻ കോടതി ജഡ്ജി ഇപ്പോൾ വിധിച്ചിരിക്കുന്നത്.
16 മുതൽ 70 വരെ പ്രായത്തിലുള്ള മൂന്നു സ്ത്രീകളാണ് വ്യാപകമായി ആക്രമണത്തിനു വിധേയരാകുന്നതായി കോടതിയിൽ പരാതി നൽകിയത്. ഇദ്ദേഹത്തിന്റെ ജൂനിയറായ സ്ത്രീ നൽകിയത്, ഇദ്ദേഹം തന്റെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുന്നതായാണ് പരാതി നൽകിയിരിക്കുന്നത്. ഇദ്ദേഹത്തിന്റെ മറ്റൊരു സഹ ജീവനക്കാരിയായ പെൺകുട്ടിയുടെ പരാതിയും കോടതിക്കു മുന്നിലുണ്ട്. തന്റെ സ്വകാര്യ ഭാഗങ്ങളിലും, പിൻഭാഗത്തും ഇദ്ദേഹം പതിവായി തൊടാറുണ്ടായിരുന്നെന്നാണ് പരാതി. തന്നെ ഒരു കൊച്ചു പെൺകുട്ടിയായി കരുതിയാണ് ഇദ്ദേഹം നിരന്തരം പിൻഭാഗത്ത് സ്പർശിച്ചിരുന്നതെന്നാണ് പരാതി.
എന്നാൽ, പലേർമോ സിസിലിയിലെ കോടതിയാണ് ഇപ്പോൾ മാനേജിങ് ഡയറക്ടർ കുറ്റക്കാരനല്ലെന്നു കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിനു പിന്നിലുണ്ടായ രണ്ടു പരാതിയിലും, ഇദ്ദേഹം ലൈംഗിക ആനന്ദം ലഭിക്കുന്നതിനു വേണ്ടിയല്ല പെൺകുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചതെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തിൽ പെൺകുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുന്നതു മൂലം അദ്ദേഹത്തിനു ലൈംഗിക ആനന്ദം ലഭിച്ചില്ലെന്നും, തമാശയ്ക്കു വേണ്ടി മാത്രമാണ് അദ്ദേഹം ഇതു ചെയ്തതെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്.
എന്നാൽ, സ്ത്രീ സംഘടനകളും വിവിധ സാമൂഹിക സന്നദ്ധ സംഘടനകളും തൊഴിലാൡയൂണിയനുകളും കോടതിയുടെ ഈ വിധിക്കെതിരെ ഇപ്പോൾ തന്നെ ശക്തമായ ആരോപണങ്ങളുമായി രംഗത്ത് എത്തിയിട്ടുണ്ട്. നിലവിലുള്ള സാഹചര്യത്തിൽ ഇത്തരം വിധികൾ സ്ത്രീകൾക്കു ഓഫിസിൽ ജോലി ചെയ്യുന്നതിനുള്ള സുരക്ഷിതത്വത്തെ തന്നെ പ്രതിസന്ധിയിലാക്കുമെന്ന ആരോപണങ്ങമാണ് ഉർത്തുന്നത്. കോടതി വിധി തിരുത്താൻ തയ്യാറാകണമെന്നും ഇവർ ആവശ്യപ്പെടുന്നു.