കാടിറങ്ങിയ കാട്ടുപന്നികള്‍ കൂട്ടത്തോടെ കിണറ്റില്‍ വീണു; നാലുകുഞ്ഞുങ്ങളടക്കം 21 പന്നികള്‍ കിണറ്റില്‍

തൃശൂര്‍: കാട്ടില്‍ നിന്ന് നാട്ടിലേക്കിറങ്ങിയ കാട്ടുപന്നികള്‍ കൂട്ടത്തോടെ കിണറ്റില്‍ വീണു. ഇന്നലെ രാവിലെ ഏഴു മണിയോടെ പതിയാരി സുരേന്ദ്രന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണ് 21 പന്നികള്‍ വീണത്. നാലു കുഞ്ഞുങ്ങളും പതിനേഴ് വലിയ പന്നികളുമാണ് കിണറ്റില്‍ വീണത്. കാട്ടുമൃഗങ്ങളുടെ ശല്യം മൂലം പ്രദേശത്ത് കാര്‍ഷിക നാശനഷ്ടങ്ങള്‍ പതിവാണ്.

ചാലക്കുടിയില്‍നിന്നെത്തിയ ഫയര്‍ഫോഴ്‌സ് അസി. സ്റ്റേഷന്‍ ഒ!ാഫിസര്‍ കെ.പി.മധു, ലീഡിങ് ഫയര്‍മാന്‍ സി.കെ.ബൈജു, എ.വി.രെജു, നിഷാദ്, അനില്‍ മോഹന്‍, കൃഷ്ണപ്രസാദ്, വനം വകുപ്പ് സ്റ്റേഷന്‍ ഓഫിസര്‍ ബാബുരാജ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ സുവര്‍ണകുമാര്‍, രെജീഷ്, സാജു എന്നിവരും എസ്‌ഐ നൗഷാദിന്റെ നേതൃത്വത്തിലെത്തിയ വെറ്റിലപ്പാറ പൊലീസും നാട്ടുകാരും അഞ്ചു മണിക്കൂറോളം പരിശ്രമിച്ചാണു പന്നികളെ കരകയറ്റിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

pig 2

Top