ഒഡീഷ : ഒരു കൂട്ടം യുവാക്കള്‍ കോളജ് വിദ്യാര്‍ത്ഥിനിയെ പട്ടാപ്പകല്‍ നടുറോഡില്‍ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഒഡീഷയിലെ ബര്‍ഗഡ് ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ദൃശ്യങ്ങള്‍ വൈറലായതോടെ സംഭത്തില്‍ 6 പേര്‍ പിടിയിലായി. ഒപ്പമുള്ള യുവാവിനെ മര്‍ദ്ദിച്ച ശേഷം പെണ്‍കുട്ടിയെ സാമൂഹ്യ വിരുദ്ധര്‍ കയറിപ്പിടിക്കുകയായിരുന്നു. അക്രമികളില്‍ പലരും മുഖം മറച്ചാണ് ഈ ക്രൂരതയ്ക്ക് നേതൃത്വം നല്‍കിയത്. തന്നെ ഉപദ്രവിക്കരുതെന്ന് പെണ്‍കുട്ടി പലയാവൃത്തി കേണപേക്ഷിട്ടും യുവാക്കള്‍ വിടാന്‍ ഒരുക്കമായിരുന്നില്ല. സംഭവത്തില്‍ ആറുപേര്‍ പിടിയിലായതായും മറ്റുള്ളവര്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തിവരികയാണെന്നും ഒഡീഷ ഡിജിപി രാജേന്ദ്ര പ്രസാദ് ശര്‍മ അറിയിച്ചു. പഴുതടച്ചുളള അന്വേഷണത്തിന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.