ജിഎസ്ടിയെ താലോലിക്കാന്‍ സന്ദര്‍ശന പ്രവാഹം

ജിഎസ്ടിയെ കൈകളില്‍ എടുക്കുന്നു.. താലോലിക്കുന്നു… ഉമ്മ വെയ്ക്കുന്നു…. ഇതു കേള്‍ക്കുമ്പോള്‍ ആദ്യം ഒന്ന് അതിശയം തോന്നിയേക്കാം. ജിഎസ്ടിയെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ സജിവമാണ്. എന്നാല്‍ ഈ ജിഎസ്ടിയെ എല്ലാവര്‍ക്കും ഇഷ്ടമാകും. പറഞ്ഞ്വരുന്നത് ഒരു കൊച്ചുകുഞ്ഞിന്റെ കാര്യമാണ്.
ഛത്തീസ്ഗഡിലെ കൊറിയാ ജില്ലയിലുള്ള ജഗദീഷ് പ്രസാദിന്റെ പെണ്‍കുഞ്ഞാണ് ഇപ്പോള്‍ ഗ്രമവാസികള്‍ക്കിടയിലെ താരം. 2017 ജൂലൈ 1നാണ് ജഗദീഷിന് ഒരു കണ്‍മണി പിറന്നത്. ജിഎസ്ടി രാജ്യത്തെ വിപ്ലവത്തിലേക്ക് നയിക്കും എന്ന ചിന്താഗതിക്കാരനാണ് ജഗദീഷ്. അതുകൊണ്ട് ജിഎസ്ടി നിലവില്‍ വന്ന ദിവസം ഉണ്ടായ തന്റെ കുഞ്ഞിന് മറ്റൊരു പേരിടാന്‍ ജഗദീഷിന് തോന്നിയില്ല.
തീര്‍ത്തും ഗ്രാമീണ മേഖലയായ ഇവിടെ ഇത്തരത്തിലുള്ള പേര് ആര്‍ക്കും ഇല്ല എന്നതു തന്നെയാണ് ഈ കുഞ്ഞിനെ ഗ്രാമീണര്‍ക്കിടയില്‍ താരമാക്കിയിരിക്കുന്നത്.
കുഞ്ഞ് ജിഎസ്ടിക്കൊപ്പം കളിച്ചും സെല്‍ഫി എടുത്തും ആഘോഷമാക്കുകയാണ് ഇവിടുത്തെ ഗ്രാമീണര്‍.

Top