ഗൂഡല്ലൂരില്‍ കാട്ടാന ഗൃഹനാഥനെ എറിഞ്ഞ് കൊന്നു; നാട്ടുകാര്‍ ഗൂഡല്ലൂര്‍-വൈത്തിരി റോഡ് മൂന്ന് മണിക്കൂറോളം ഉപരോധിച്ചു

ഗൂഡല്ലൂര്‍: ഗൂഡല്ലൂരില്‍ കാട്ടാന ഗൃഹനാഥനെ എറിഞ്ഞ് കൊന്നു. രാത്രിയില്‍ കടയില്‍ സാധനം വാങ്ങാന്‍ പോയ മണിശേഖര്‍ (48) എന്നയാളെയാണ് കാട്ടാന തുമ്പിക്കൈയില്‍ തൂക്കിയെടുത്ത് എറിഞ്ഞ് കൊന്നത്. കര്‍ണാടക ഗൂഡല്ലൂര്‍ പന്തല്ലൂര്‍ താലൂക്കിലെ മേങ്കോറഞ്ചില്‍ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം.

സംഭവത്തെ തുടര്‍ന്ന് ക്ഷുഭിതരായ നാട്ടുകാര്‍ ഗൂഡല്ലൂര്‍-വൈത്തിരി റോഡ് മൂന്ന് മണിക്കൂറോളം ഉപരോധിച്ചു. മൃതദേഹം ഗൂഡല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിയ്ക്കുകയാണ്. സ്ഥലത്ത് പുലര്‍ച്ചെയും നാട്ടുകാര്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഷെല്‍‌വറാണിയാണ് മണിശേഖറുടെ ഭാര്യ. മഹാലക്ഷ്മി, മണികണ്ഠന്‍ എന്നിവര്‍ മക്കളാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് തിരികെ വരുമ്പോള്‍ മറ്റൊരാളും കാട്ടാനയുടെ ആക്രമണത്തില്‍ ഗൂഡല്ലൂര്‍ താലൂക്കില്‍ കൊല്ലപ്പെട്ടുന്നു. പെരിയനഗര്‍ സ്വദേശിയായ രാധാകൃഷ്ണന്‍ (45) ആണ് കൊല്ലപ്പെട്ടത്. ഒരു കാപ്പി തോട്ടത്തില്‍ വച്ച്‌ ഇദ്ദേഹത്തെ ആന ചവിട്ടി കൊല്ലുകയായിരുന്നു. എസ്റ്റേറ്റിലെ വാച്ച്‌മാന്‍ ആയിരുന്നു മരിച്ച രാധാകൃഷ്ണന്‍.

പ്രദേശത്ത് കാട്ടാന ശല്യം അതിരൂക്ഷമാവുകയാണ്. രാത്രികാലങ്ങളില്‍ പുറത്തിറങ്ങാന്‍ പോലും ആളുകള്‍ ഭയക്കുകയാണ്

Top