ഗുജറാത്ത്:മോദിയുടെ തട്ടകത്തില്‍ കോണ്‍ഗ്രസിന് മുന്നേറ്റം.കോര്‍പ്പറേഷനുകള്‍ ബിജെപി തൂത്തുവാരി

അഹമ്മദാബാദ്: ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് കനത്ത തിരിച്ചടി. ഗ്രാമീണ മേഖലയില്‍ ബി.ജെ.പി കനത്ത തോല്‍വി നേരിട്ടപ്പോള്‍ കോണ്‍ഗ്രസ് വലിയൊരു തിരിച്ചുവരവാണ് നടത്തിയത്. 31 ജില്ലാപഞ്ചായത്തുകളില്‍ 20 എണ്ണത്തിലും കോണ്‍ഗ്രസാണ് ജയിച്ചത്. ഇവിടങ്ങളിലെല്ലാം കഴിഞ്ഞതവണ ബി.ജെ.പിയ്ക്കായിരുന്നു വിജയം. ബീഹാര്‍ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെയാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിലും ബി.ജെ.പിയ്ക്ക് തിരിച്ചടിയുണ്ടായിരിക്കുന്നത്. അതും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാട്ടില്‍ ആണെന്നത് ശ്രദ്ധേയമാണ്. ജില്ലാ പഞ്ചായത്ത് സീറ്റുകളിലും താലൂക് പഞ്ചായത്ത് സീറ്റുകളിലും ബി.ജെ.പിയ്ക്ക് ഉണ്ടായ പരാജയം ഗുജറാത്തില്‍ ബി.ജെ.പി, മോദി വിരുദ്ധ വികാരം വളര്‍ന്നുവരുന്നുണ്ടെന്നതിനുള്ള തെളിവാണ്. 988 ജില്ലാ പഞ്ചായത്ത് സീറ്റുകളില്‍ 580 സീറ്റുകളില്‍ കോണ്‍ഗ്രസ് ആണ് വിജയം നേടിയത്. 358 സീറ്റുകളാണ് ബി.ജെ.പിക്ക് ലഭിച്ചത്.

അതേസമയം 4778 താലൂക് പഞ്ചായത്ത് സീറ്റുകളില്‍ 2108 സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിച്ചപ്പോള്‍ 1413 സീറ്റുകള്‍ നേടി ബി.ജെ.പി രണ്ടാം സ്ഥാനത്തായി. 572 മഹാ നഗര്‍പാലിക സീറ്റുകളില്‍ ബി.ജെ.പിക്കാണ് ഭൂരിപക്ഷം (383 സീറ്റുകള്‍), കോണ്‍ഗ്രസിന് 178 സീറ്റുകളാണ് ലഭിച്ചത്. 2088 നഗര്‍ പാലിക സീറ്റുകളില്‍ 1161 സീറ്റുകള്‍ നേടി ബി.ജെ.പി ്മുന്നിട്ട് നിന്നപ്പോള്‍ കോണ്‍ഗ്രസിന് 643 സീറ്റുകള്‍ ലഭിച്ചു. ബി.ജെ.പിയുടെ ശക്തമായ കോട്ടകളിലാണ് പലയിടങ്ങളിലും കോണ്‍ഗ്രസിന് വിജയമുണ്ടായത്. അതേസമയം സംവരണം ആവശ്യപ്പെട്ട് സമരം തുടരുന്ന ഹാര്‍ദിക് പട്ടേലിന്റെ നേതൃത്വത്തിലുള്ള പട്ടേല്‍ വിഭാഗം ബി.ജെ.പിക്കെതിരെ നിലനിന്നതാണ് പാര്‍ട്ടിക്ക് തിരിച്ചടിയായതെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍.ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് ബി.ജെ.പിക്കെതിരെ വോട്ട് ചെയ്യാന്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേല്‍ ആഹ്വാനം ചെയ്തിരുന്നു. പട്ടേല്‍ വിഭാഗത്തില്‍ ചിലര്‍ ബി.ജെ.പിക്കെതിരെ മത്സരിക്കുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആകെയുള്ള ആറ് കോര്‍പ്പറേഷനുകളും സ്വന്തമാക്കിയ ബിജെപി നഗരസഭകളില്‍ ബഹുഭൂരിപക്ഷവും നേടി. പട്ടേല്‍ സംവരണ പ്രക്ഷോഭത്തിന്റെ മറവില്‍ തിരിച്ചുവരവിനു ശ്രമിച്ച കോണ്‍ഗ്രസിനു തിരിച്ചടിയാണ് ഫലം.സംവരണ പ്രക്ഷോഭത്തിനൊപ്പം ഭരണവിരുദ്ധവികാരവും തങ്ങള്‍ക്ക്് അനുകൂലമാകുമെന്ന പ്രതീക്ഷയിലായിരുന്നു കോണ്‍ഗ്രസ്. നരേന്ദ്ര മോദി മുഖ്യമന്ത്രിപദം ഒഴിഞ്ഞേശേഷം ഗുജറാത്തില്‍ നടക്കുന്ന ആദ്യത്തെ പ്രമുഖതെരഞ്ഞെടുപ്പ് എന്ന നിലയില്‍ ബിജെപിക്കും നിര്‍ണായകമായിരുന്നു. ബീഹാര്‍ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും. പഞ്ചായത്തുകളിള്‍ മാത്രമാണ് കോണ്‍ഗ്രസിന് അല്പമെങ്കിലും പിടിച്ചുനില്‍ക്കാനായത്. ആറ് കോര്‍പ്പറേഷനുകള്‍ക്ക് പുറമെ 56 നഗരസഭകള്‍, 31 ജില്ലാ പഞ്ചായത്തുകള്‍ 230 താലൂക്ക് പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേക്കായിരുന്നു തികച്ചും രാഷ്ടീയമായി സ്ഥാനാര്‍ത്ഥികള്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചത്്

അഹമ്മദാബാദ്, വഡോദര, രാജ്‌കോട്ട്, ജാംനഗര്‍, ഭവ്‌നഗര്‍, സൂറത്ത് എന്നീ കോര്‍പ്പറേഷനുകളില്‍ ബിജെപി ഭരണം തുടരും. തലസ്ഥാനമായ ഗാന്ധിനഗര്‍ ജില്ലയിലെ രണ്ട്് നഗരസഭയും ബിജെപിക്കാണ്. ഗാന്ധിജിയുടെ ജന്മസ്ഥലമായ പോര്‍ബന്തര്‍ നഗരസഭയും ബിജെപിക്കാണ്. പട്ടേല്‍ സംവരണ പ്രക്ഷോഭത്തിന്് നേതൃത്വം കൊടുത്ത ഹാര്‍ദ്ദിക് പട്ടേലിനുവോട്ടുള്ള വാര്‍ഡിലും ബിജെപിയാണ് ജയിച്ചത്. പട്ടേദര്‍ വിഭാഗം ബിജെപിക്കെതിരെ വോട്ടു ചെയ്യണമെന്ന് ഹാര്‍ദ്ദിക് പട്ടേല്‍ ആഹ്വാനം ചെയ്തിരുന്നു.

192 സീറ്റുകളുള്ള അഹമ്മദാബാദ് കോര്‍പ്പറേഷനില്‍ വന്‍ വിജയമാണ് ബിജെപി നേടിയത്. 147 സീറ്റ് ബിജെപിക്ക് കിട്ടിയപ്പോള്‍ കോണ്‍ഗ്രസിന് നേടാനായത് 44 സീറ്റുകള്‍ മാത്രം. വഡോദര കോര്‍പ്പറേഷനില്‍ 76 സീറ്റില്‍ 58 ഉം ബിജെപിക്കാണ്. പട്ടേല്‍ വിഭാഗത്തിന് നിര്‍ണ്ണായക സ്വാധീനമുള്ള രാജ്‌കോട്ട് കോര്‍പ്പറേഷന്‍ വ്യക്തമായ ഭൂരിപക്ഷത്തിനാണ് ബിജെപി സ്വന്തമാക്കിയത്. 72 ല്‍ 38 ഉം ബിജെപി നേടി. 52 സീറ്റിള്ള ഭാവ്‌നഗര്‍ കോര്‍പ്പറേഷനില്‍ 34 ഉം ബിജെപിക്കാണ്. കോണ്‍ഗ്രസിന് 18 സീറ്റുമാത്രമാണ് കിട്ടിയത്. സൂററ്റില്‍ ബിജെപി 82 സീറ്റുമായി ഭരണം നിലനിര്‍ത്തിയപ്പോള്‍ കോണ്‍ഗ്രസിനു കിട്ടിയത് 34 സീറ്റുമാത്രം. ജാംനഗര്‍ കോര്‍പ്പറേഷനില്‍ ബിജെപിക്ക് 38 ഉം കോണ്‍ഗ്രസിന് 24 ഉം ആണ് സീറ്റുകള്‍.

ആനന്ദിബെന്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തിന് ശേഷമുള്ള ആദ്യ സുപ്രധാന തെരഞ്ഞെടുപ്പാണ് ഇത്. കഴിഞ്ഞ മേയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പകരം ആനന്ദിബെന്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തത്. സംസ്ഥാന സര്‍ക്കാരിന്റെത് എന്നതിലുപരി കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍ തന്നെയാണ് ഗുജറാത്തിലുണ്ടായതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

Top