ഗുജറാത്ത് നഗരസഭ തെരഞ്ഞെടുപ്പ് : ഗുജറാത്ത് നഗരസഭ തെരഞ്ഞെടുപ്പ് : ബിജെപിയ്ക്ക് വന്‍ മുന്നേറ്റം

അഹമ്മദാബാദ് : ഗുജറാത്തിലെ വിവിധ നഗരസഭകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തകര്‍പ്പന്‍ വിജയം . വാപി നഗരസഭയിലെ 44 സീറ്റുകളില്‍ 41 ലും ബിജെപി വിജയിച്ചു. കഴിഞ്ഞ വട്ടം ബിജെപിക്ക് 35 സീറ്റുകളാണ് ഉണ്ടായിരുന്നത് .

കനാപൂര്‍ കന്‍സാദ് നഗരസഭയില്‍ 28 സീറ്റുകളില്‍ 27 ഉം ബിജെപി നേടി . കോണ്‍ഗ്രസിന് വെറും ഒരു സീറ്റ് മാത്രമാണ് ലഭിച്ചത് . നേരത്തെ ഇവിടെ 11 സീറ്റുകളാണ് ബിജെപിക്കുണ്ടായിരുന്നത് . കോണ്‍ഗ്രസിന് പത്ത് സീറ്റുകളുണ്ടായിരുന്നു .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗോണ്ടല്‍ താലൂക്ക് പഞ്ചായത്തും ബിജെപി നേടി . ആകെയുള്ള 22 സീറ്റുകളില്‍ 18 ഇടത്തും ബിജെപി വിജയിച്ചു . കോണ്‍ഗ്രസിന് നാല് സീറ്റ് മാത്രമാണ് ലഭിച്ചത് . കഴിഞ്ഞ വട്ടം ബിജെപിക്ക് ഇവിടെ പത്ത് സീറ്റ് മാത്രമാണുണ്ടായിരുന്നത്.

സംസ്ഥാനത്ത് 32 വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 23 ഇടത്ത് ബിജെപി വിജയിച്ചു. നേരത്തെ 8 വാര്‍ഡുകള്‍ മാത്രമാണ് ബിജെപിയുടെ പക്കലുണ്ടായിരുന്നത് .

Top