കറന്‍സി ഇല്ലാത്ത ഇന്ത്യന്‍ ഗ്രാമത്തെ കുറിച്ച് കേട്ടിട്ടുണ്ടോ……? ഓണ്‍ലൈന്‍ ഇടപാടുകള്‍ മാത്ര നടക്കുന്ന ഗുജറാത്തിലെ കഥ

അഹമ്മദാബാദ് : നോട്ടുകളുടെ ക്രയവിക്രയമില്ലാതെ എല്ലാം ഡിജിറ്റലായി നടത്തുന്ന ഇന്ത്യന്‍ ഗ്രാമത്തെ കുറിച്ച് കേട്ടിടുണ്ടോ…? സംഗതി അവിശ്വസനീയമാണെങ്കിലും ഗുജറാത്തില്‍ ഇങ്ങനെയൊരു ഡിജിറ്റല്‍ ഗ്രാമമുണ്ട്.

ഇന്ത്യ പോലുള്ള രാജ്യത്ത് ചെറിയ ഇടപാടുകള്‍ കാര്‍ഡുവഴിയാക്കുകയെന്നത് പ്രായോഗികമായ മാര്‍ഗമല്ല. എന്നാല്‍, വലിയ ഇടപാടുകള്‍ ഓണ്‍ലൈന്‍ വഴിയാക്കുന്നത് കള്ളപ്പണത്തിന്റെ വ്യാപനം തടയാന്‍ വഴിയൊരുക്കുമെന്നുറപ്പാണ്. കാര്‍ഡ് വഴിയോ ഓണ്‍ലൈന്‍ മുഖേനയോ ഉള്ള ഇടപാടുകള്‍ക്ക് റിസര്‍വ് ബാങ്കിന്‍െയും മറ്റ് ധനകാര്യ ഏജന്‍സികളുടെയും മേല്‍നോട്ടം ഉണ്ടാകുമെന്നതിനാല്‍, കള്ളപ്പണം പുറത്തുവരുന്നത് തടയാനുമാകും. അതുകൊണ്ട് തന്നെ ഈ മാതൃക ഗുജറാത്തിലെ കൊച്ചു ഗ്രാമം അതേ പടി നടപ്പിലാക്കി. അതുകൊണ്ട് തന്നെ നരേന്ദ്ര മോദിയുടെ നോട്ട് അസാധുവാക്കല്‍ തീരുമാന പ്രഖ്യാപനം ഈ കൊച്ചു പ്രദേശത്തെ പിടിച്ചുലയ്ക്കുന്നില്ല. നോട്ട് മാറാനുള്ള വലിയ ക്യൂവോ തിരിക്കോ ഇല്ലാത്ത രാജ്യത്തെ ഏക ഗ്രാമം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗുജറാത്തിലെ സബര്‍കന്ത ജില്ലയിലെ അകോദര ഗ്രാമത്തിലെ ജനങ്ങള്‍ ഒരു ഫോണ്‍ മെസ്സേജിലൂടെ തങ്ങളുടെ പണമിടപാടുകള്‍ നടത്തുന്നത്. പണം സ്വീകരിക്കേണ്ട ആളുടെ അക്കൗണ്ട് വിവരങ്ങളും നല്‍കേണ്ട തുകയും മെസ്സേജ് ആയി നല്‍കിയാല്‍ ബാങ്ക് ജീവനക്കാര്‍ ഇടപാട് നടത്തും. ബാങ്കില്‍ പോവുകയോ ക്യൂ നില്‍ക്കുകയോ വേണ്ട; അത് എത്ര ചെറിയ തുകയായാലും. രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ ഗ്രാമമാണ് അഹമ്മദാബാദില്‍നിന്ന് 90 കിലോമീറ്റര്‍ മാത്രം അകലെയുള്ള അകോദര. 2015 ജനുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രഖ്യാപനം നടത്തിയത്. ഐസിഐസിഐ ബാങ്കായിരുന്നു ഇതിന് പിന്നില്‍.

കടയില്‍ പോയി സാധനം വാങ്ങുമ്പോള്‍ പണത്തിനു പകരം, കടക്കാരന്റെ അക്കൗണ്ട് വിവരങ്ങളും തുകയും അടങ്ങുന്ന ഒരു മെസ്സേജ് ബാങ്കിലേയ്ക്ക് അയക്കുന്നു. സാധനം വാങ്ങുന്ന ആളുടെ അക്കൗണ്ടില്‍നിന്ന് തുക കടക്കാരന്റെ അക്കൗണ്ടിലേയ്ക്ക് ബാങ്ക് നിക്ഷേപിച്ചുകൊള്ളും. കഴിഞ്ഞ വര്‍ഷം ഇവിടത്തെ ഒരു സ്വകാര്യ ബാങ്ക് പരീക്ഷണാടിസ്ഥാനത്തിലാണ് ഈ പദ്ധതി നടപ്പാക്കിയത്. വ്യക്തികള്‍ തമ്മിലുള്ള കൊടുക്കല്‍വാങ്ങലുകളും ഇപ്രകാരം തന്നെയാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം തങ്ങളെ ബാധിച്ചിട്ടില്ലെന്നാണ് ഗ്രാമവാസിയായ പങ്കില്‍ പട്ടേല്‍ പറയുന്നത്. കടയില്‍ പോയി സാധനങ്ങള്‍ വാങ്ങുന്നതിന് തങ്ങള്‍ക്ക് പണം ആവശ്യമില്ല. അതുപോലെ, കടക്കാരന് കടയിലേയ്ക്കുള്ള സാധനങ്ങള്‍ വാങ്ങുന്നതിനും നോട്ടുകള്‍ വേണ്ട.

1500 ഗ്രാമീണരില്‍ 1200 പേര്‍ക്കും ബാങ്ക് അക്കൗണ്ടുണ്ട്. എല്ലാവര്‍ക്കും ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ സൗകര്യവും. ഒരു വര്‍ഷം മുമ്പാണ് സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് ഈ സ്വകാര്യ ബാങ്ക് പദ്ധതി ആരംഭിച്ചത്. 24 മണിക്കൂറും ഗ്രാമത്തില്‍ വൈഫൈ ഉണ്ട്. ഇപ്പോള്‍ പതിനയ്യായിരത്തോളം വരുന്ന ഗ്രാമവാസികള്‍ക്ക് ബാങ്ക് അക്കൗണ്ടും ഓണ്‍ലൈന്‍ ബാങ്കിങ് സംവിധാനവും ലഭ്യമാണ്.

ഗ്രാമത്തില്‍ ഒരു എടിഎം മെഷീന്‍ മാത്രമാണുള്ളത്. അവിടെ നീളമേറിയ ക്യൂ കാണാനുമില്ല. ഗ്രാമവാസികള്‍ക്കെല്ലാം മൊബൈല്‍ ഫോണുകളുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും സ്മാര്‍ട്ട് ഫോണുകളില്ല. അതുകൊണ്ടാണ് എസ്എംഎസ് വഴിയുള്ള പണമിടപാട് സംവിധാനം ആവിഷ്‌കരിച്ചത്. വിവരസാങ്കേതിക വിദ്യയുടെ പ്രയോജനം പൂര്‍ണമായും വിനിയോഗിച്ച് നാടിനെ കറന്‍സിരഹിതമാക്കുകയെന്ന ലക്ഷ്യമാണ് അകോദരയില്‍ ലക്ഷ്യം കണ്ടത്.

Top