ഹഷിം അംലയുടെ സെഞ്ചുറി പാഴായി; പഞ്ചാബിന് തോല്‍വി

മൊഹാലി: ദക്ഷിണാഫ്രിക്കന്‍ താരം ഹഷിം അംല(104) ഈ സീസണില്‍ നേടിയ രണ്ടാം സെഞ്ചുറി പാഴായി. ആദ്യം ബാറ്റു ചെയ്ത് മൂന്നു വിക്കറ്റിന് 189 റണ്‍സെടുത്ത കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ഗുജറാത്ത് ലയണ്‍സ് ആറു വിക്കറ്റ് വിജയം നേടി.

ഗുജറാത്തിനു വേണ്ടി ഡ്വെയ്ന്‍ സ്മിത്ത് 39 പന്തുകളില്‍ 74 റണ്‍സോടെ മികച്ച അടിത്തറ ഒരുക്കി. ഇഷന്‍ കിഷന്‍ 24 പന്തുകളില്‍ 29 റണ്‍സെടുത്തു. ക്യാപ്റ്റന്‍ റെയ്‌ന 25 പന്തുകളില്‍ 39 റണ്‍സും ദിനേഷ് കാര്‍ത്തിക് 23 പന്തുകളില്‍ 35 റണ്‍സുമെടുത്തു. രണ്ടു പന്തുകള്‍ ബാക്കി നിര്‍ത്തിയായിരുന്നു ഗുജറാത്തിന്റെ വിജയം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തെ അംല വെറും 60 പന്തുകളില്‍ നിന്നാണു 104 റണ്‍സിലെത്തിയത്. എട്ടു ബൗണ്ടറിയും അഞ്ചു സിക്‌സറും നേടി. അവസാന ഓവറില്‍ ബേസില്‍ തമ്പിക്കെതിരെ നേടിയ സിക്‌സറോടെയാണു സെഞ്ചുറി പിന്നിട്ടത്. തൊട്ടടുത്ത പന്തില്‍ പുറത്താവുകയും ചെയ്തു. ഷോണ്‍ മാര്‍ഷ് 43 പന്തുകളില്‍ നിന്നു ആറു ബൗണ്ടറിയുമായി 58 റണ്‍സെടുത്തു.

Top