ഗള്‍ഫ്മേഖലകളില്‍ സാമ്പത്തിക കാര്യങ്ങള്‍ ഏതാണ്ട് കൈവിട്ടു പോയികൊണ്ടിരിക്കുന്ന ഒരു അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് ഏവര്ക്കും അറിയാം എന്ന് വിശ്വസിക്കുന്നു .
ക്രൂഡ് ഓയില്‍ നു വില നാടിലെ കുപ്പി വെള്ളത്തിന്റെ വിലയിലും താഴ്ന്നിരിക്കുന്നു . ഈ നില മുന്നോട്ട് പോയാല്‍ വിദേശത്തു സൗജന്യമായി ജോലി ചെയേണ്ട അവസ്ഥയുണ്ടാകും നിങ്ങള്ക്ക് . ഇനിയും തിരികെ നാട്ടില്‍ എത്തിയാല്‍ ഇവിടെ നേരെ ചൊവ്വേ ജീവിക്കാന്‍ അവസരം ഇല്ലാ എന്ന് പണ്ടേ അറിയാമല്ലോ . കഴിഞ്ഞ 56 വര്ഷം കേരളം ഭരിക്കാന്‍ അനുവദിച്ചതിന് പ്രത്യുപകാരമായി ആയിരക്കണക്കിന് കോടികളുടെ കടം പൊതുജനത്തിന് ( പ്രത്യേകിച്ച് കഷ്ട്ടപ്പെട്ടു 10 രൂപ ഉണ്ടാക്കുന്നവന്റെ മുകളില്‍ ) മേല്‍ എല്ലാ മഹാന്മ്മാരും ചേര്‍ന്ന് കെട്ടി വെച്ചിട്ടുണ്ട് . നിങ്ങളുടെ പണം അതുമാത്രമാണ് കേരളത്തില്‍ കാണുന്ന ആഘോഷങ്ങള്‍ . ഇത്രെയും കാലം നിങ്ങളുടെ പണം കൊണ്ട് പ്രത്യേകിച്ച് അധികം പണി ഒന്നും ചെയ്യാതെ കേരളം കഴിഞ്ഞു പോയി . പക്ഷെ നിങ്ങളുടെ നിലനില്പ്പ് പരുങ്ങലിലാകുന്നു അതുകൊണ്ടുതന്നെ ഈ പറയുന്നത് ഒന്ന് ശ്രദ്ധിക്കുക .
1. കേരളത്തില്‍ ഭൂമി വാങ്ങുന്നത് ( ആവിശ്യതിലധികം ) ഒഴിവാക്കുക . നിങ്ങള്‍ മടങ്ങിവരേണ്ട സാഹചര്യം വന്നാല്‍ പിന്നെ ചുമ്മാകൊടുക്കാം എന്ന്പറഞ്ഞാലും ഭൂമി വാങ്ങാന്‍ ആളുകാണില്ല .
2. ഒരു തരത്തിലുള്ള നിര്‍മാണ പ്രവര്ത്തനങ്ങളും തുടങ്ങാതിരിക്കുക . താമസിക്കാന്‍ പുതിയ വീട് വെക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒരു കുടുംബത്തിനു ഒതുങ്ങി കഴിയാന്‍ വേണ്ട ഒരു ചെറിയ വീട് ഉണ്ടാക്കുക .
3.പുതിയ വാഹനങ്ങള വാങ്ങുന്നത് പ്രത്യേകിച്ച് കാര്‍ വാങ്ങുമ്പോള്‍ ആഡംബര കാറുകള്‍ ഉപേക്ഷിച്ചു വില കുറഞ്ഞ ഒരു വാഹനം വാങ്ങുക . സാമ്പത്തിക പ്രതിസന്ധി വല്ലതുംവന്നു വില്‍ക്കാം എന്ന് കരുതിയാല്‍ പാട്ട വിലപോലുംഅപ്പോള്‍ കിട്ടില്ല .
4. വീട്ടിലെ ചിലവുകള്‍ നിരീക്ഷിക്കുക ആവിശ്യാമാകുന്ന പക്ഷം കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുക .
5. സ്വന്തം ജീവിതവും കുടുംബവും ഭദ്രമാകാതെ മറ്റുള്ളവരെ സഹായിക്കാന്‍ പോകാതിരിക്കുക .
6. ദേവാലയങ്ങളില്‍ ഇന്ന് കാണിക്കുന്ന പണത്തിന്റെ ആഘോഷങ്ങളില്‍ പോയി ചാടാതിരിക്കുക . കാശിന്റെ മുഷ്‌ക്കു പ്രകടിപ്പിക്കാനുള്ള സ്ഥലമല്ല ദേവാലയം . ഒരുലക്ഷം മുടക്കുന്നവന് ഒരു രൂപയുടെ പുണ്യം കിട്ടില്ല.
7. സമ്പന്നതയുടെ സുഖം അനുഭവിക്കുന്ന കുടുംബാങ്ങങ്ങളെ ഇനിയും ഉണ്ടാകാന്‍ സാധ്യതയുള്ള സാഹചര്യങ്ങള്‍ സൌമ്യമായി വിശദീകരിച്ചു നല്‍കുക അല്ലേല്‍ ഇന്ന്കിട്ടുന്ന സുഖങ്ങള്‍ അപ്പോഴും കിട്ടിയില്ലേല്‍ നിങ്ങളുടെ സ്വസ്ഥത എന്നന്നേക്കുമായി ഇല്ലാതാകും .
8. കഴിയുന്നതും സമ്പാദ്യ വിവരങ്ങള്‍ രഹസ്യമായിതന്നെ സൂക്ഷിക്കുക .
സുഹൃത്തുക്കളെ , ഒരു നാള്‍ ജോലി നഷ്ട്ടപ്പെട്ടു തിരികെ ഈ നാട്ടില്‍ വന്നാല്‍ നിങ്ങള്ക്ക് നല്കാന്‍ ഇവിടെ ഒന്നും ഉണ്ടാകില്ല എന്ന സത്യം തിരിച്ചറിയുക . ഇത്രെയും കാലം പ്രവാസികളെ തലയില്‍ ചുമന്നു നടന്നവര്‍ നിങ്ങളെ തള്ളാന്‍ അറബികടല്‍ നോക്കി മാര്‍ച്ച് നടത്തും . ഒരു പെട്ടിക്കട നടത്തി ഈ നാട്ടില്‍ ജീവിക്കാം എന്ന് ആരും വ്യാമോഹിക്കേണ്ട . പണംഎങ്ങനെ ‘ നാളെ കാലത്തേക്ക് ‘ സംരക്ഷിച്ചു വെക്കാം ‘ എന്ന് ചിന്തിക്കുക . നിങ്ങളുടെ പണത്തിന്റെ വരവ് എന്ന് നില്ക്കുന്നോ അന്ന് നിലക്കും കേരളത്തിന്റെ വികസനത്തിന്റെ ശ്വാസവും . മോഹന്‍ ലാലിന്റെ ഒരു സിനിമയില്ലേ ‘ ഗുരു ‘ അതിലെ അന്ധരുടെ രാജ്യമാണ് ഇന്ന് കേരളം . നിങ്ങളുടെ ത്യാഗമാണ് ഈ നാട് ഇന്ന് അനുഭവിക്കുന്ന ‘ അനധികൃത ‘ സുഖം . നിങ്ങളുടെ അദ്ധ്വാനത്തിന്റെ വില സ്വയം തിരച്ചറിഞ്ഞു ഓരോ രൂപയും ഇനിയും ചിലവാക്കുക . മാറ്റങ്ങള്‍ ഇവിടെ ആഞ്ഞടിക്കും ഉറപ്പ് . നിങ്ങള്‍ വിയര്‍ത്തുണ്ടാക്കിയ പണം അപ്പോള്‍ നിങ്ങള്ക്ക് തുണയായി വരട്ടെ …….
കടപ്പാട്:- ഫേസ്ബുക്ക് കുറിപ്പ്