ഉറ്റസുഹൃത്തിനൊപ്പം ഭാര്യ ഒളിച്ചോടി!.. നിങ്ങളുടെ സുഹൃത്തായ അയല്‍വാസിക്കൊപ്പം പോവുകയാണ് ഞാനിന്ന കുറിപ്പും ; ഞെട്ടലിൽ ഭർത്താവ്

കൊച്ചി:ഉറ്റസുഹൃത്തിനൊപ്പം ഭാര്യ ഒളിച്ചോടി!.. ഗൾഫുകാരനായ ഭർത്താവ് ഞെട്ടലിൽ.പ്രണയം എന്നുവെച്ചാല്‍ ഇതാണ് പ്രണയം എതിര്‍ക്കും തോറും തീവ്രത കൂടുന്നത് അവസാനം സകല എതിര്‍പ്പുകളും മറികടന്ന് അവന്‍ തന്റെ പ്രിയതമയെ സ്വന്തമാക്കി. എട്ടുവര്‍ഷം കണ്ട സ്വപ്നങ്ങള്‍ പൂവണിഞ്ഞ സന്തോഷമായിരുന്നു അവന്റെ മുഖത്ത്. എന്നാല്‍ എല്ലാം കുറച്ചു നാളത്തേയ്ക്ക് മാത്രമേ ഉണ്ടായിരുന്നുള്ളു. പ്രണയം വിവാഹത്തിലെത്തി ഹണിമൂണും കഴിഞ്ഞപ്പോള്‍ യുവതിയ്ക്ക് ഗള്‍ഫുകാരനായ ഭര്‍ത്താവിനെ മടുത്തു. പിന്നെ താല്‍പര്യം ഭര്‍ത്താവിന്റെ സുഹൃത്തിനോടായി പിന്നെ രണ്ടാമതൊന്ന് അവള്‍ ആലോചിച്ചില്ല ഭര്‍ത്താവുമായുള്ള എല്ലാ ബന്ധത്തിനും ഫുള്‍ സ്റ്റോപ്പിട്ടുകൊണ്ട് കാമുകനുമായുള്ള പുതിയ ബന്ധം അവള്‍ തുടങ്ങി.

വലിയ ആര്‍ഭാടത്തോടെയാണ് ഇരുവരുടേയും വിവാഹം നടത്തിയത്. വിവാഹത്തിന് ശേഷം ഇരുവരും വാഗമണ്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഹണിമൂണിനും പോയിരുന്നു. ഇതുകഴിഞ്ഞ് തിരിച്ചെത്തിയ ശേഷമാണ് നിങ്ങളോടൊപ്പം ജീവിക്കാന്‍ എനിക്ക് താല്‍പര്യമില്ലെന്നും നിങ്ങളുടെ സുഹൃത്തായ അയല്‍വാസിക്കൊപ്പം പോകുന്നുവെന്നും ഭര്‍ത്താവിന്റെ മൊബൈലിലേക്ക് മെസ്സേജയച്ച ശേഷം യുവതി ഇറങ്ങിപ്പോയത്.എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് ഈ യുവതിയുമായി യുവാവ് പരിചയത്തിലാകുന്നത്. പിന്നീട് ഇരുവരും തമ്മില്‍ പ്രണയത്തിലാവുകയും ചെയ്തു. പെണ്‍കുട്ടി എംഎഡ് പാസ്സായ ശേഷം ഒരു സ്വകാര്യ ട്യൂഷന്‍ സെന്ററിലും പിന്നീട് ഒരു കോളേജിലും കരാര്‍ അടിസ്ഥാനത്തില്‍ പഠിപ്പിക്കുകയായിരുന്നു.ഇതിനിടെ രണ്ട് വര്‍ഷം മുന്‍പ് യുവാവ് നഴ്‌സായി വിദേശത്ത് ജോലിക്ക് പോയി. ഗള്‍ഫിലായിരുന്നപ്പോള്‍ പെണ്‍കുട്ടിക്ക് സമ്മാനങ്ങള്‍ കൊടുത്ത് വിട്ടത് അയല്‍വാസിയുടെ മേല്‍വിലാസത്തിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിന്നീട് ഇയാളാണ് സമ്മാനങ്ങള്‍ പെണ്‍കുട്ടിക്ക് എത്തിച്ച് കൊടുത്തിരുന്നത്.ഇങ്ങനെയാണ് അയല്‍വാസിയും പെണ്‍കുട്ടിയും തമ്മില്‍ പരിചയത്തിലാകുന്നത്. പിന്നീട് കല്ല്യാണത്തിന് ഉള്‍പ്പടെ എല്ലാ കാര്യങ്ങള്‍ക്കും ഓടി നടന്നതും ഈ യുവാവ് തന്നെയായിരുന്നു. കല്യാണത്തിന് ആഭരണവും വസ്ത്രങ്ങളുമെടുക്കുന്നതിനും മറ്റുമെല്ലാം രണ്ട് വീട്ടുകാര്‍ക്കൊപ്പവും യുവാവ് ഉണ്ടായിരുന്നു.വിവാഹ സമ്മാനമായി വരനും വധുവിനും ഇയാള്‍ ഒരോ സ്വര്‍ണ്ണമോതിരവും സമ്മാനിച്ചിരുന്നു. മണിയറയൊരുക്കാനും വിവാഹം ആഘോഷമാക്കാനും മുന്നില്‍ നിന്നത് ഇയാളായിരുന്നു. ബാല്യകാലം മുതലുള്ള സുഹൃത്തായ അയല്‍വാസി തന്നോട് ഇപ്രകാരം ഒരു ചതി ചെയ്യുമെന്ന് കരുതിയില്ലെന്ന് യുവാവ് സുഹൃത്തുക്കളോട് പറഞ്ഞു.വിവാഹത്തിന് ശേഷവും രാത്രികാലങ്ങളില്‍ സ്ഥിരമായി പെണ്‍കുട്ടിക്ക് ഫോണില്‍ മെസേജുകള്‍ വരാറുണ്ടായിരുന്നുവെന്നും എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോയെന്ന് പലപ്പോഴും ചോദിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നും യുവാവ് പറയുന്നു. എന്തായാലും യുവതിയെ കാണാനില്ലെന്ന് കാണിച്ച് ഇപ്പോള്‍ ഹരിപ്പാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് യുവാവിന്റെ ബന്ധുക്കള്‍.

Top