കൊച്ചി: സിനിമാ നടികള്‍ നിയന്ത്രിക്കുന്ന അനാശാസ്യം ഗള്‍ഫില്‍ നടക്കുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത് .ഇന്ത്യയിൽ നിന്നും ഇത്തരം അനാശാസ്യത്തിനായി ആഴ്ചയില്‍ 15 പേര്‍ ഗൾഫിൽ എത്തപ്പെടുന്നതായും ഒരാളെ എത്തിക്കുന്ന ആൾക്ക് എട്ടുലക്ഷം രൂപ ലഭിക്കുമെന്നും റിപ്പോർട്ട് .നേരത്തെ ദരിദ്രരായ കുടുംബങ്ങളിലുള്ളവരാണ് പോകുന്നതെങ്കില്‍ ഇപ്പോൾ വിദ്യാസമ്പന്നരും വന്‍കിടക്കാരുമാണ്
അനാശാസ്യത്തിനായി ഗൾഫിൽ എത്തുന്നത് . ഉദ്യോഗസ്ഥരുമായി അടുപ്പമുള്ള വന്‍ സംഘമാണ് ഗള്‍ഫില്‍ ഇത്തരം അനാശാസ്യത്തിന് കളമൊരുക്കുന്നത്. ആറില്‍ അഞ്ച് ജിസിസി രാജ്യങ്ങളിലും സമാനമായ രീതിയില്‍ അനാശാസ്യത്തിന് കേരളത്തില്‍ നിന്നടക്കം സ്ത്രീകളെ കൊണ്ടുപോകുന്നുണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്.
കുറച്ചുകാലം മുമ്പ് ഇത്തരം അനാശാസ്യം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇതുവഴി ചതിയില്‍ അകപ്പെട്ട എത്രയോ സ്ത്രീകളുമുണ്ട്. എന്നാല്‍ ഇപ്പോള്‍ സ്വന്തം താല്‍പ്പര്യത്തോടയാണ് യാത്ര.ദക്ഷിണേന്ത്യയിലെ തിരക്കുകുറഞ്ഞ വിമാനത്താവളങ്ങള്‍ വഴിയാണ് ഇത്തരത്തില്‍ സ്ത്രീകളെ കടത്തുന്നത്. സംഭവത്തെ കുറിച്ച് സൂചന ലഭിച്ച കേന്ദ്ര ഏജന്‍സികള്‍ വിശദമായ അന്വേഷണം തുടങ്ങിയെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.സിനിമാ മേഖലയില്‍ എത്തുന്ന താഴ്ന്ന ഗ്രേഡിലുള്ള സ്ത്രീകളാണ് ഇത്തരത്തില്‍ ആദ്യകാലത്ത് കബളിപ്പിക്കപ്പെട്ടിരുന്നത്. ഇന്ന് കാലം മാറി. വിദ്യാസമ്പന്നരായ സ്ത്രീകളും മുന്നിലാണ്.ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നു ഇത്തരത്തില്‍ ആഴ്ചയില്‍ 15 സ്ത്രീകളെയാണ് കടത്തുന്നത്. എല്ലാവരും പോകുന്നത് സന്ദര്‍ശക വിസയില്‍.ഒരാളെ യാതൊരു പ്രശ്നങ്ങളുമില്ലാതെ ഗള്‍ഫിലെത്തിച്ചാല്‍ എട്ടു ലക്ഷം രൂപ കിട്ടുമത്രെ. ഇതിന് വേണ്ടി വന്‍ റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിലും ഹൈദരാബാദിലും പ്രത്യേക സംഘം ഇതിനുവേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം.
ദുബായ് കേന്ദ്രമായാണ് ഇത്തരം അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. എന്നാല്‍ സൗദിയിലേക്ക് ഇത്തരം സംഘങ്ങള്‍ക്ക് കടക്കാനായിട്ടുമില്ല. ബാക്കി എല്ലാ ജിസിസിയിലും ശൃംഖലയുണ്ടത്രെ.യാത്രക്കിടെ പിടിക്കപ്പെട്ടാല്‍ രക്ഷപ്പെടാന്‍ ഇവര്‍ക്ക് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ട്. വീട്ടുജോലിക്ക് എന്ന പേരിലാണ് മുമ്പ് ഇത്തരത്തില്‍ സ്ത്രീകളെ കൊണ്ടുപോയിരുന്നത്.എന്നാല്‍ ഇപ്പോള്‍ ബോധപൂര്‍വം തന്നെയാണ് പലരും പോകുന്നത്. പണം എന്ന മോഹമാണ് അനാശാസ്യത്തിന് നിര്‍ബന്ധിക്കപ്പെടുന്നത്. വീട്ടുജോലിക്ക് പോകുന്നവരെ ‘ചവിട്ടിക്കയറ്റുന്നു’വെന്ന് രഹസ്യാന്വേഷണ സംഘങ്ങള്‍ക്ക് വിവരം ലഭിച്ചിരുന്നു.
തുടര്‍ന്നാണ് വിമാനത്താവളങ്ങളില്‍ വന്‍ അഴിച്ചുപണി വന്നത്. സുരക്ഷാ ചുമതല വ്യാവസായിക സുരക്ഷാ സേനയ്ക്ക് കൈമാറുകയും ചെയ്തു. എന്നിട്ടും ഈ ചവിട്ടിക്കയറ്റ് രീതി കുറഞ്ഞിട്ടില്ല.കേരളത്തില്‍ കോഴിക്കോട്, കൊച്ചി, തൃശൂര്‍ കേന്ദ്രീകരിച്ച് സ്ത്രീകളെ കൊണ്ടുപോകുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.ഒരുമാസത്തേക്കുള്ള വിസിറ്റിങ് വിസയിലാണ് ഇപ്പോള്‍ അനാശാസ്യത്തിന് പോകുന്നവരെ കൊണ്ടുപോകുന്നത്. ഇക്കൂട്ടത്തില്‍ അഭ്യസ്ത വിദ്യരായ യുവതികളും ഉണ്ടെന്ന അറിഞ്ഞതോടെ അന്വേഷണ ഏജന്‍സികളും ഞെട്ടിയിരിക്കുകയാണ്.അധിക പേരും ബോധപൂര്‍വം പോകുന്നതിനാലാണ് പരാതികള്‍ ഉയരാത്തത്. മറ്റു ചിലര്‍ മാനഹാനി ഭയന്നും പുറത്തുപറയുന്നില്ല. ഈ സാഹചര്യത്തില്‍ അന്വേഷണം എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥര്‍.