ദേരാ മേധാവി ഗുർമീതിനെതിരെ വെളിപ്പെടുത്തലുമായി ആൾദൈവത്തിന്റെ ബന്ധു. ദേരാ അനുയായികളെ കൂടാതെ പ്രശസ്ത മോഡിലുകളെയും ചലചിത്ര താരങ്ങളേയും ലൈംഗികമായി ഉപയോഗിച്ചിരുന്നുവെന്ന്ഗുർമീതിന്റെ ബന്ധു ഭൂപിന്ദർ സിങ് ഗോര വെളിപ്പെടുത്തി. ഹണിപ്രീതാണ് ഇതിനു ആവശ്യമായ സൗകര്യങ്ങൾ ചെയ്തു കൊടുക്കുന്നതെന്നും ബന്ധു പറഞ്ഞു. പ്രശസ്ത മോഡലുകളേയും നടിമാരോയും ആശ്രമത്തിലേയ്ക്ക് ക്ഷണിക്കുകയും അല്ലെങ്കിൽ ഇവരേയും കൊണ്ട് മുംബൈയിലേയ്ക്ക് പരക്കുകയും ചെയ്യുന്നതാണ് പതിവെന്നും അദ്ദേഹം പറഞ്ഞു. ഗുർമീത് ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നത് സ്ത്രീകളോടൊപ്പമാണ്. താരങ്ങളോടൊപ്പം 10-15 ദിവസങ്ങൾ മുംബൈയിലേയ്ക്കു പോകുമെന്നും ബന്ധുവെളിപ്പെടുത്തി. വിവാഹിതരായ സ്ത്രീകളെ പോലും ലൈംഗികമായി ഗുർമീത് ഉപയോഗിച്ചിരുന്നു. തന്റെ ആശ്രമത്തിൽ ഒരിക്കൽ സന്ദർശിച്ച സ്ത്രിയെ ഗുർമീത് പിന്നെ കാണാറില്ലെന്നും ഗേര പറഞ്ഞു. ഗുർമീതിന്റെ സ്വഭാവം അറിഞ്ഞതോടെ കോൺഗ്രസ് നേതാവ് തന്റെ അനുയായികളെ അദ്ദേഹത്തിന്റെ മുന്നിലേയ്ക്ക് അയക്കുന്നത് ഒഴിവാക്കണമെന്നും മുൻ കോൺഗ്രസ് നേതാവ് ഹാർമിന്ദർ സിംഗ് ജാസ്സി തന്നോടൊരിക്കൽ പറഞ്ഞിരുന്നതായും ഇയാൾ വെളിപ്പെടുത്തി. ലക്ഷക്കണക്കിന് സ്ത്രീ അനുയായികളുടെ സാന്നിധ്യത്തിലും ഗുർമീത് ലൈംഗിക തൊഴിലാളികളുമായി മറയില്ലാതെ സംസാരിച്ചിരുന്നു. ഗുർമീതിനെ കുറിച്ചുള്ള എല്ലാ സത്യങ്ങളും അറിയാവുന്ന ഒരേ ഒരു വ്യക്തിയാണ് വളർത്തു മകൾ ഹണീപ്രീത്. ഇവരെ പോലീസിനു ലഭിച്ചാൽ കൂടുതൽ വിവരങ്ങൾ പുറത്തു വരും. എന്നാൽ ഗുർമീത് ജയിലിലായതിനു പിന്നാലെ ഹണീപ്രീതിനെ ആരും കണ്ടിട്ടില്ല.
വിവാഹം കഴിഞ്ഞ സ്ത്രീകൾക്കും രക്ഷയില്ല; കണ്ടാൽ തീർന്നു
Tags: gurmeet