ദേരാ സച്ഛാ സൗദ തലവൻ ഗുർമീതിനെതിരെ സ്ത്രീ പീഡനകേസുകൾ മാത്ര മല്ല കൊലപതാക കേസുകളും . ഗുർമീത് ഉൾപ്പെടുന്ന രണ്ടു നിർണ്ണായ കേസിന്റെ വാദം ഇന്നു നടക്കും. ഇതിന്റെ ഭാഗമായി പഞ്ചകുളയിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മാധ്യമപ്രവർത്തകരനായ രാം ചന്ദർ ഛത്രപതി, ദേരയിലെ മുൻ മാനേജറായിരുന്ന രജ്ഞിത് സിങ് എന്നിവരെ കൊലപ്പെടുത്തിയ കേസുകളാണ് സിബിഐ കോടതി പരിഗണിക്കുന്നത്. ഇതേ കോടതി തന്നെയാണ് ഗുർമീതിനെതിരെയുള്ള ബലാത്സംഗ കേസുകളും പരിഗണിച്ചത്. ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന ആൾ ദൈവം ഗുർമീതിനെതിരെ കൊലപാതക കേസുകളു. ഒരു മാധ്യമപ്രവർത്തകനേയും തന്റെ അനിയായി ആയിരുന്ന ഒരാളെയുമാണ് ഗുർമീത് കൊലപ്പെടുത്തിയത്. ഈ കേസിലാണ് ഇന്ന് വാദം കേൾക്കുക. ആഗസ്റ്റ് 25 നു ഗുർമീതിനെതിരെ പീഡനകേസിൽ വിധി പറഞ്ഞ അതെ സിബിഐ പ്രത്യേക കോടതി തന്നെയാണ് ഈ കേസിന്റെ വാദവും കേൾക്കുക. സംഭവത്തെ തുടർന്ന് കോടതി പരിസരത്ത് പഞ്ചകുളയിലും പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ബലാത്സംഗ കേസിൽ ഗുർമീതിനെതിരെ വിധി വന്നതിനെ തുടർന്ന് ഹരിയാണയിൽ വൻ സംഘർഷമാണ് അരങ്ങേറിയത്. ഗുർമീത് അനുയായികൾ സംസ്ഥാനത്ത് വൻ കലാപമാണ് സൃഷ്ടിച്ചത്. സംസ്ഥാനത്തെ ശാന്ത സ്ഥിതിയിലാക്കുവാൻ പോലീസിനോടെപ്പം സൈന്യവും രംഗത്തെത്തിയിരുന്നു. അന്നത്തെ സ്ഥിതി ആവർത്തിക്കാതിരിക്കാൻ പോലീസിനോടെപ്പം അർധ സൈനിക വിഭാഗങ്ങളേയും കോടതി പരിസരത്ത് വിന്യസിച്ചിട്ടുണ്ട്.