ഹണിപ്രീത് നേപ്പാളിൽ; ഗുർമീതിനേയും പുത്രിയേയും കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരം പുറത്ത്

ബലാത്സംഗ കേസിൽ‍ ശിക്ഷ അനുഭവിക്കുന്ന ദേര സച്ഛ സൗദ തലവൻ ഗുർമീത് റാം റഹീമിന്റെ വളർത്തു മകൾ ഹണിപ്രീത് സിങ് നേപ്പാളിലേക്ക് കടന്നതായി അന്വേഷണ ഉദ്യോഗസ്ഥൻ. ഹണിപ്രീതിനെ കുറിച്ച് ഇതുവരെ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും അവർ നേപ്പാളിലേയ്ക്ക് കടന്നതായി സൂചന ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. കഴിഞ്ഞ ദിവസം ദേര സച്ഛ സൗദ ഉദയ്പൂർ ആശ്രമത്തിന്റെ ചുമതലയുള്ളയാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഹണിപ്രീത് രാജ്യം വിട്ടതിനെ കുറിച്ചുള്ള വിവരം ലഭിച്ചത്. ഗുർമീത് ജയിലിലായതിനു ശേഷം ഒളിവിൽ പോയ ഹണിപ്രീതിനെ കുറിച്ച് ഇതു വരെ ഒരു വിവരവും ലഭിച്ചിട്ടില്ല. എന്നാൽ ഇവർ നേപ്പാളിലേയ്ക്ക് ഒളിവിൽ പോയെന്ന വിവരമാണ് ഇപ്പോൾ അന്വേഷണ സംഘത്തിന് ലഭിക്കുന്നത്. ഗുർമീതിന്റെ ഉദയ്പൂർ ആശ്രമത്തിന്റെ ചുമതലയുള്ള പ്രദീപ് ഗോയലിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഹണിപ്രീത് നേപ്പാളിലേയ്ക്ക് കടന്നതെന്ന സൂചന ലഭിച്ചത്. ആഗസ്റ്റ് 25 ന് ഗുർമീതിനെതിരെ വിധി വരുന്ന ദിവസം സിബിഐ കോടതിക്കു മുന്നിലെത്താൻ പ്രദീപ് ഗോയലിനോട് നിർദേശിച്ചിരുന്നു. കൂടാതെ അന്ന് അവിടെ എത്തുന്ന ഓരോർത്തർക്കും 25000 രൂപ വീതം ഗുർമീത് വാഗ്ദാനം ചെയ്തിരുന്നു. ഹരിയാണ പോലീസ് വളർത്തു മകൾ ഹണിപ്രീതിനെ കണ്ടെത്തുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കൂടാതെ ഇവർക്ക് വേണ്ടി ദില്ലിയിലെ ഗുഡ് ഗാവിലുമുള്ള ബന്ധുവീടുകളിലും മറ്റും തിരച്ചിൽ നടത്തിയിരുന്നു. ഗുർമീത് ജയിലിലായതിനു ശേഷം ഹണിപ്രീതിനിന് വധ ഭീഷണിയുണ്ടെന്ന് ഐബി റിപ്പോർട്ട് പുറത്തു വന്നിരുന്നു. ദേരാ ആശ്രമവുമായും ഗുർമീതിനെ ചുറ്റിപ്പറ്റിയുള്ള എല്ലാ വിവരങ്ങളും അറിയാവുന്ന വ്യക്തിയാണ് വളർത്തു മകൾ ഹണിപ്രീത്. അതു കൊണ്ട് തന്നെ രഹസ്യങ്ങൾ പരസ്യമാകാതിരിക്കാൻ ഗുർമീത് ശ്രമിക്കും. നേരത്തെ തന്നെ ഇന്ത്യൻ നേപ്പാൾ അതിർത്തിയിൽ നിന്ന് പഞ്ചാബ് രജിസ്ട്രേഷൻ വാഹനം കണ്ടെത്തിയിരുന്നു. എന്നാൽ ഇത് ഹണിപ്രീത് രക്ഷപ്പെടാൻ ഉപയോഗിച്ച വാഹനമാണെന്നു പോലീസിന്റെ നിഗമനം. അന്വേഷണത്തിന്റെ ഭാഗമായി ഇന്ത്യ- നേപ്പാൾ അതിർത്തി ഗ്രമങ്ങളിൽ ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്. അതേസമയം നേപ്പാളില്‍ എവിടെയാണ് ഹണിപ്രീത് ഉള്ളതെന്ന് സംബന്ധിച്ച് വിശ്വസനീയമായ വിവരം ലഭിച്ചിട്ടില്ലെന്നും അത് കണ്ടെത്തുന്നതിനാവും തുടരന്വേഷണമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

Top