ഗുര്‍മീത് ഹണിപ്രീതിനെയും പീഡിപ്പിച്ചു; രഹസ്യ മകന്‍ വേണമെന്ന് ആഗ്രഹിച്ചു

ദേരാ സച്ചാ സ്ഥാപകന്‍ ഗുര്‍മീത് റാം റഹീം സിംഗിന്‍റെ ദത്തുപുത്രി ഹണിപ്രീത് ഇന്‍സാന്‍ ദേരാ സച്ചയില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടുവെന്ന് വെളിപ്പെടുത്തല്‍. ഹണിപ്രീതില്‍ സിംഗിന് ഒരു രഹസ്യ മകനെ വേണ്ടിയിരുന്നുവെന്നും ദേരാ സച്ചയുടെ അടുത്ത പിന്‍ഗാമിയാവേണ്ടിയിരുന്നത് ആ കുഞ്ഞായിരുന്നുവെന്നുമാണ് ദേരാ സച്ചാ അനുയായിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ ദേരാ സച്ചയുടെ തലപ്പത്തേയ്ക്ക് തങ്ങളുടെ രക്തത്തില്‍ ജനിച്ച കുഞ്ഞിനെയെത്തിക്കാനുള്ള നീക്കം പരാജയപ്പെട്ടുവെന്നും അനുയായി വെളിപ്പെടുത്തുന്നു. ഹണിപ്രീതിന്‍റെ മുന്‍ഭര്‍ത്താവ് വിശ്വാസ് ഗുപ്ത ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ദേരാ സച്ചാ അനുയായിയുടെ വെളിപ്പെടുത്തല്‍. ദേരാ സച്ചാ തലവന്‍ ബലാത്സംഗക്കേസില്‍ അറസ്റ്റിലായ സംഭവത്തിന് പിന്നാലെയാണ് ഈ വെളിപ്പെടുത്തല്‍. ഹണിപ്രീത് സിംഗിന്‍റെ അടുത്ത സഹായിയായി മാറുന്നതിന് മുമ്പായി ഹണിപ്രീത് സിംഗിന്‍റെ ഗുഹയ്ക്കുള്ളിലെ സ്വകാര്യ ചേംബറില്‍ വച്ച് പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നാണ് സിംഗിന്‍റെ മുന്‍ അനുയായിയുടെ വെളിപ്പെടുത്തല്‍. ഗുര്‍മീത് പീഡിപ്പിച്ച ദേരാ സച്ചാ അനുയായികളുടെ വിധി തന്നെയായിരുന്നു ഹണിപ്രീതും നേരിട്ടതെങ്കിലും ഹണിപ്രീത് വിവാദ ആള്‍ദൈവം ഗുര്‍മീത് സിംഗിനെ ബ്ലാക്ക് മെയില്‍ ചെയ്ത് ആവശ്യമുള്ളതെല്ലാം സ്വന്തമാക്കുകയായിരുന്നുവെന്നും സിംഗിന്‍റെ മുന്‍ അനുയായി വെളിപ്പെടുത്തുന്നു. ഗുര്‍മീതിന്‍റെ ഗുഹയിലേയ്ക്ക് പോയിരുന്ന ഹണിപ്രീത് പലപ്പോഴും നിറകണ്ണുകളോടെയാണ് തിരിച്ചുവന്നിരുന്നതെന്നും. ഹണിപ്രീത് പീഡിപ്പിക്കപ്പെട്ട ദിവസം താന്‍ തന്‍റെ സഹോദരനൊപ്പം ഗുഹയ്ക്ക് പുറത്ത് കാവല്‍ നില്‍ക്കുകയായിരുന്നുവെന്നും ഗുര്‍മീതിന്‍റെ ഡ്രൈവറായിരുന്ന ഖട്ട സിംഗിന്‍റെ പേരക്കുട്ടി ഗുരുദാസ് സിംഗ് ആരോപിക്കുന്നു. ഗുര്‍മീത് ദേരാ സച്ചാ ആശ്രമത്തിലെ രണ്ട് വനിതാ അനുയായികളെ പീഡിപ്പിച്ച കേസില്‍ ശിക്ഷ അനുഭവിക്കുന്ന കേസിലെ സിബിഐ ദൃക് സാക്ഷിയാണ് മുന്‍ ദേരാ അനുയായിയായിരുന്ന ഗുര്‍ദാസ് സിംഗ് തൂര്‍. നേരത്തെ 2007ല്‍ ദത്തുപുത്രനായ ജസ്മീത് സിംഗ് ഇന്‍സാനെ ദേരാ സച്ചയുടെ പിന്‍ഗാമിയാക്കുമെന്ന് ഗുര്‍മീത് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഹണിപ്രീതിന്‍റെ സ്വാധീനം മൂലം സിംഗ് തീരുമാനം മാറ്റുകയായിരുന്നുവെന്നും ഗുര്‍ദാസ് ആരോപിക്കുന്നു. മകന് ജന്മം നല്‍കാനുള്ള നീക്കം വിശ്വാസ് ഗുപ്ത- ഹണിപ്രീത് വിവാഹമോചനത്തോടെ അവസാനിച്ചുവെന്നും ഗുര്‍ദാസ് ആരോപിക്കുന്നു.

Top