സറ്റിയാറിയാസിസ് എന്ന രോഗമാണ് ഗുര്‍മീതിന് ഉള്ളത്. ഈ രോഗത്തിന് രണ്ട് തരത്തിലുള്ള ചികിത്സയാണുള്ളത്. അതില്‍ ഒരു ചികിത്സാരീതി ഒരിക്കിലും ഗുര്‍മീതിന് ജയിലില്‍ കിട്ടില്ലെന്ന് ഉറപ്പാണ്. ഗുര്‍മീത് റാം റഹീം സിങിന് അമിത ലൈംഗികാസക്തിയാണ് എന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അത് തന്നെയാണ് ഇപ്പോഴും നേരിടുന്ന പ്രശ്‌നം. ജയിലില്‍ എത്തിയതിന് ശേഷം തന്റെ ആസക്തികള്‍ അടക്കാന്‍ ഗുര്‍മീതിന് സാധിച്ചിട്ടില്ല. അതിന്റെ ഫലമായാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍. ഇതാണ് സറ്റിയാറിയാസിസ് എന്ന രോഗവും. ഇപ്പോഴത്തെ ശാരീരികമായ അസ്വസ്ഥകള്‍ക്ക് കാരണം ലൈംഗികത കിട്ടാത്തതാണ്. അതിന് അടിയന്തരമായി ചികിത്സ നല്‍കിയില്ലെങ്കില്‍ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകും എന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. അമിത ലൈംഗികാസക്തി തീര്‍ക്കാനുള്ള വഴികള്‍ എന്തായാലും ഗുര്‍മീതിന് ജയിലില്‍ അനുവദിക്കാന്‍ സാധിക്കില്ല. അതുകൊണ്ട് മരുന്നുകൊണ്ട് തന്നെ വേണം ചികിത്സ നടത്താന്‍. ഗുര്‍മീത് സ്ഥിരമായി സെക്‌സ് ടോണിക്കുകള്‍ ഉപയോഗിച്ചിരുന്നത്രെ. ഓസ്‌ട്രേലിയയില്‍ നിന്ന് ഇറക്കുമതി ചെയ്ത സെക്‌സ് ടോണിക്കുകള്‍ ആയിരുന്നു ഉപയോഗിച്ചിരുന്നത് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എനര്‍ജി ഡ്രിങ്കുകളും സ്ഥിരമായി ഉപയോഗിച്ചിരുന്നു. സ്ഥിരമായി ഇയാള്‍ ലൈംഗിക ഉത്തേജക മരുന്നുകളും ഉപയോഗിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ത്രീകള്‍ക്ക് മുന്നില്‍ തനിക്ക് അമാനുഷികമായ ലൈംഗിക ശേഷി ഉണ്ടെന്ന് കാണിക്കാന്‍ ആയിരുന്നത്രെ ഇത്. സിര്‍സയിലെ ദേര ആസ്ഥാനത്തെ രഹസ്യ അറയില്‍ ഗുര്‍മീതിന് ഓരോ ദിവസവും ഓരോ പെണ്‍കുട്ടികളെ ലൈംഗികാവശ്യങ്ങള്‍ക്ക് വേണമായിരുന്നു എന്നണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. പലരും ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കപ്പെടുകയും ചെയ്തിരുന്നു.