ബലാത്സംഗക്കേസില്‍ വിവാദ ആള്‍ദൈവം ഗുര്‍മീത് സിംഗിന് ശിക്ഷ വിധിക്കാനിരിക്കെ ഹരിയാനയിലെ സിര്‍സ കനത്ത സുരക്ഷാ വലയത്തില്‍. തിങ്കളാഴ്ചയാണ് കേസില്‍ സിംഗ് കുറ്റക്കാരനെന്ന് വിധിച്ച സിബിഐ കോടതി ശിക്ഷ വിധിക്കുന്നത്.
ശിക്ഷ വിധിക്കുന്നത് മുന്നില്‍ക്കണ്ട് വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 30,000 ഓളം ദേരാ സച്ചാ സൗദാ അനുയായികളാണ് 1000 ഏക്കര്‍ വിസ്തൃതിയുള്ള ദേര സച്ചായുടെ ആസ്ഥാനത്ത് തടിച്ചുകൂടിയിട്ടുള്ളത്.
ഗുര്‍മീത് സിംഗ് കുറ്റക്കാരനെന്ന കോടതി വിധിയെ തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളില്‍ 36 പേരാണ് കൊല്ലപ്പെട്ടത്.
തുടര്‍ന്ന് ഗുര്‍മീത് സിംഗിനെ അതീവ സുരക്ഷയിലാണ് റോത്തഗിലെ ജയിലിലേയ്ക്ക് മാറ്റിയത്. വെള്ളിയാഴ്ചത്തെ അക്രമസംഭവങ്ങള്‍ കണക്കിലെടുത്താണ് കൂടുതല്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുള്ളത്.
ഗുര്‍മീത് സിംഗിനെ പാര്‍പ്പിച്ചിട്ടുള്ള റോത്തഗിലേയ്ക്ക് പ്രവേശിക്കുന്നതിന് ഭരണകൂടവും സൈന്യവും ദേരാ സച്ചാ അനുയായികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.