എല്ലാ രാത്രിയിലും പെൺകുട്ടികൾ വേണം; എത്തിച്ചുകൊടുക്കാൻ പെൺഗുണ്ടകള്‍

ദേര സച്ച സൗദ നേതാവ് ഗുര്‍മീത് റാം റഹീം സിങിനെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. ആശ്രമത്തിലെ രണ്ട് യുവതികളെ ബലാത്സംഗം ചെയ്ത കേസില്‍ 20 വര്‍ഷം കഠിനതടവിന് വിധിക്കപ്പെട്ട ഗുര്‍മീത് ഇപ്പോള്‍ റോഹ്കത് ജയിലില്‍ തടവിലാണ്. അമിതമായ ലൈംഗികാസക്തി തീര്‍ക്കാന്‍ ഇയാള്‍ക്ക് വേണ്ടിയിരുന്നത് പെണ്‍കുട്ടികളെ ആയിരുന്നു. എല്ലാ ദിവസവും കിടപ്പറിയില്‍ പെണ്‍കുട്ടികളെ എത്തിക്കാന്‍ സ്ത്രീകളുടെ ഒരു ഗുണ്ടാസംഘം തന്നെ ഗുര്‍മീതിന് ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ അമിത ലൈംഗികാസക്തിയുള്ള ആളാണ് എന്ന് കഴിഞ്ഞ ദിവസം ജയിലില്‍ പരിശോധന നടത്തിയ ഡോക്ടര്‍മാരുടെ സംഘം വിലയിരുത്തിയിരുന്നു. തനിക്ക് ആവശ്യമായ പെണ്‍കുട്ടികളെ എത്തിക്കാന്‍ ഗുര്‍മീതിന് സ്വന്തമായി ഒരു പെണ്‍ ഗുണ്ടാസംഘം തന്നെ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ചും, ഭീഷണിപ്പെടുത്തിയും ഒക്കെയാണ് ഇവര്‍ ഗുര്‍മീതിന് അടുത്ത് എത്തിച്ചിരുന്നത് എന്നും പറയുന്നു. ഒരിക്കല്‍ ഗുര്‍മീതിന്റെ ലൈംഗിക ദാഹം തീര്‍ക്കാന്‍ പീഡനങ്ങള്‍ക്ക് ഇരയായ സ്ത്രീകള്‍ തന്നെയാണ് പിന്നീട് ഇയാള്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ചുനല്‍കുന്നവരായും മാറിയത്. ഗുര്‍മീത് എന്ത് പറഞ്ഞാലും അത് അതേപടി അനുസരിക്കുന്നവരായിരുന്നു അവര്‍ എന്നും പറയുന്നു. ഓരോ ദിവസവും ഗുര്‍മീതിന് പുതിയ പെണ്‍കുട്ടികളെ തന്നെ വേണമായിരുന്നത്രെ. അതെല്ലാം സാധിച്ച് കൊടുത്തിരുന്നത് ഈ പെണ്‍ഗുണ്ടകള്‍ ആയിരുന്നു എന്നാണ് ആരോപണം. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളെ മാത്രമല്ല ഗുര്‍മീത് തന്റെ കാമദാഹം തീര്‍ക്കാന്‍ ഉപയോഗിച്ചിരുന്നത്. ചെറിയ പെണ്‍കുട്ടികളെ പോലും ഇയാള്‍ ഒഴിവാക്കിയിരുന്നില്ലത്രെ. ദേരയിലെ മുതിര്‍ന്ന സ്ത്രീകളുമായി പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധവും പതിവായിരുന്നു. മാപ്പുകൊടുക്കല്‍ എന്നായിരുന്നു ദേരയില്‍ ഗുര്‍മീതിന്റെ ബലാത്സംഗങ്ങളെ വിശേഷിപ്പിച്ചിരുന്നത്. ബലാത്സംഗ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിന് ശേഷവും ഇതിന് ഒരു കുറവും ഉണ്ടായിരുന്നല്ലത്രെ. കേസില്‍ അറസ്റ്റിലാകുന്നത് വരെ ദേരയില്‍ഇത്തരം ബലാത്സംഗങ്ങള്‍ പതിവ് സംഭവങ്ങളായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സുന്ദരികളായ പെണ്‍കുട്ടികളെ കണ്ടെത്തുക എന്ന ദൗത്യവും ഈ പെണ്‍ഗുണ്ടകള്‍ക്കായിരുന്നു. ഗുര്‍മീതിന് പ്രിയപ്പെട്ടവള്‍ എന്ന് പറഞ്ഞാണ് ഇവര്‍ പെണ്‍കുട്ടികളെ രഹസ്യ അറിയിലേക്ക് കൊണ്ടുവന്നിരുന്നത്. ഗുര്‍മീതിന്റെ രഹസ്യ അറയുടെ കാവലിനാണ് ഈ പെണ്‍കുട്ടികളെ ആദ്യം ഉപയോഗിക്കുക. പിന്നീടാണ് അവരെ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാക്കിയിരുന്നത്.

Top