രഹസ്യ മുറിയില്‍ ബ്ലൂ ഫിലിം കാണവെ യുവതി വന്നു; പിന്നെ ബലാത്സംഗം; റാം റഹീം സിങ് കേസ് ഇങ്ങനെ….

ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ് ബലാത്സംഗ കേസില്‍ കുറ്റക്കാരന്‍ ആണെന്ന് സിബിഐ കോടതി വിധിച്ചുകഴിഞ്ഞു.

പെട്ടെന്ന് ഉയര്‍ന്നുവന്ന ഒരു കേസ് ഒന്നും അല്ല ഇത്. 15 വര്‍ഷത്തെ പഴക്കമുണ്ട്. സ്വന്തം അനുയായി ആയിരുന്ന സ്ത്രീ തന്നെയാണ് ഗുര്‍മീത് റാം റഹീം സിങ്ങിനെതിരെ പരാതിയുമായി രംഗത്തിറങ്ങിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രി ആയിരിക്കുമ്പോള്‍ ആയിരുന്നു ഗുര്‍മീതിനെതിരെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്.

1990 മുതല്‍ ദേര സച്ച സൗദയുടെ തലവനാണ് ഗുര്‍മീത് റാം റഹീം സിങ്. തന്റെ 23-ാമത്തെ വയസ്സില്‍ ആയിരുന്നു റാം റഹീം സിങ് സംഘടനയുടെ അധിപനാകുന്നത്.

2002 ല്‍ ആയിരുന്നു ഗുര്‍മീതിന്റെ അനുയായി ആയിരുന്ന ഒരു സ്ത്രീ ബലാത്സംഗ പരാതിയുമായി രംഗത്ത് വന്നത്. ഒരു അഞ്ജാത യുവതിയായിട്ടായിരുന്നു രംഗപ്രവേശനം.

അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയിക്കും പഞ്ചാബ്, ഹരിയാണ ഹൈക്കോടതി ജഡ്ജിമാര്‍ക്കും ലഭിച്ച അജ്ഞാത കത്തിലൂടെ ആയിരുന്നു തുടക്കം. ഗുര്‍മീത് സിങ് ബലാത്സംഗം ചെയ്തു എന്നായിരുന്നു ആരോപണം.

ദേര സച്ച സൗദ ആസ്ഥാനത്ത് റാം റഹീം സിങിന്റെ രഹസ്യമുറിയില്‍ വച്ചാണ് സംഭവം നടന്നത് എന്നാണ് ആരോപണം. താന്‍ മാത്രമല്ല, മറ്റ് രണ്ട് സ്ത്രീകളും ബലാത്സംഗം ചെയ്യപ്പെട്ടു എന്നായിരുന്നു യുവതിയുടെ പരാതി.

ഗുര്‍മീത് സിങിന്റെ രഹസ്യമുറിയില്‍ കടന്നുചെല്ലുമ്പോള്‍ അദ്ദേഹം നീലച്ചിത്രം കാണുകയായിരുന്നു എന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്.

തുടര്‍ന്ന് ബലാത്സംഗം ചെയ്തു എന്നും അനുയായിയായിരുന്ന സ്ത്രീ പറഞ്ഞിരുന്നു.

ഈ കേസില്‍ സിബിഐ അന്വേഷണ പ്രഖ്യാപിക്കുന്നത് 2002 സെപ്തംബര്‍ 24 ന് ആയിരുന്നു. അന്നും ഗുര്‍മീത് അനുയായികള്‍ തെരുവുകളില്‍ അക്രമം അഴിച്ചുവിട്ടിരുന്നു.

ആദ്യകാലങ്ങളില്‍ കോണ്‍ഗ്രസ്സിനൊപ്പം ആയിരുന്നു ഗുര്‍മീത് റാം റഹീം സിങ് നിലകൊണ്ടിരുന്നത്. പഞ്ചാബിലെ വോട്ട് ബാങ്ക് തന്നെ ആയിരുന്നു ഇദ്ദേഹം.

സെഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് കേന്ദ്ര സര്‍ക്കാര്‍ ഗുര്‍മീതിന് നല്‍കിയത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആയിരുന്നു ഈ സുരക്ഷ പ്രദാനം ചെയ്തത്.

അപ്പോഴും ഗുര്‍മീത് റാം റഹീം സിങ് ബലാത്സംഗ കേസിലും കൊലപാതക കേസിലും പ്രതിയായിരുന്നു.

എന്നാല്‍ ദേശീയ രാഷ്ട്രീയം മാറി മറിഞ്ഞ് തുടങ്ങിയ 2014 ല്‍ ഗുര്‍മീത് റാം റഹീം സിങ് ബിജെപിയുടെ കൂടെയായി. 2014 ലെ ഹരിയാന തിരഞ്ഞെടുപ്പോടെ ആയിരുന്നു ഇത്.

നരേന്ദ്ര മോദിയുടെ സ്വച്ഛ് ഭാരത് പദ്ധതിയ്ക്കും വലിയ പിന്തുണ ആയിരുന്നു ഗുര്‍മീത് സിങ് നടത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 30 മെഗാ ശുചിത്വ പരിപാടികള്‍ ആയിരുന്നു 2016 ല്‍ സംഘടിപ്പിച്ചത്.

Top